29.9 C
Pathanāmthitta
Friday, June 17, 2022 4:39 pm

കലാലയങ്ങളിൽ ടൂറിസം ക്ലബുകൾ വരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഏകീകൃത സ്വഭാവമുള്ള ടൂറിസം ക്ലബുകൾ വരുന്നു. ഇതിനായി ടൂറിസം വകുപ്പ് ഫണ്ട് മുടക്കും. കലാലയങ്ങൾ കേന്ദ്രീകരിച്ചാണ് ടൂറിസം ക്ലബുകൾ രൂപീകരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 25 കലാലയങ്ങളിലെ ക്ലബുകൾക്ക് ടൂറിസം ഡസ്റ്റിനേഷനുകളുടെ പരിപാലന ചുമതല നൽകും. ക്ലബ് അംഗങ്ങൾക്ക് പ്രത്യേക യൂണിഫോം ഉണ്ടാകും. ടൂറിസം വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്നാണ് ക്ലബുകൾ രൂപീകരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് കലാലയങ്ങളിലെ ടൂറിസം ക്ലബുകൾകൾക്ക് ടൂറിസം വകുപ്പ് ഫണ്ട് മുടക്കുന്നത്. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവും ആണ് ഇക്കാര്യം അറിയിച്ചത്.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular