മഴയുടെ സൗന്ദര്യം ; കുട്ട വഞ്ചി സഞ്ചാരം അവിസ്മരണീയമാകും

For full experience, Download our mobile application:
Get it on Google Play

കോന്നി : നൂലുപോലെ പെയ്യുന്ന മഴയുടെ സൗന്ദര്യം ആവോളം ആസ്വദിച്ചാണ് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ മടങ്ങുന്നത്. തിമിര്‍ത്ത് പെയ്ത മഴ ജില്ലയെ ഭീതിപ്പെടുത്തിയെങ്കിലും ഇപ്പോള്‍ ലഭിക്കുന്ന മഴ വിനോദ സഞ്ചാരികള്‍ ആസ്വദിക്കുകയാണ്. കുട്ടവഞ്ചി കയറുവാന്‍ ചാറ്റല്‍ മഴ ആവേശം പകരുന്നുണ്ട്. മഴ ശക്തിയായി പെയ്തപ്പോള്‍ ചാരി വെച്ചിരുന്ന കുട്ടവഞ്ചികളില്‍ അഭയം തേടിയും സഞ്ചാരികള്‍ നിന്നിരുന്നു.

ദീര്‍ഘദൂര സവാരിയും ഹ്രസ്വ ദൂരസവാരിയും ഇപ്പോള്‍ നടക്കുന്നുണ്ട്. കുടുംബമായെത്തുന്നവരാണ് അധികവും. അവധി ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കുന്നുണ്ട്. ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തുവാനെത്തുന്ന വിനോദ സഞ്ചാരികളും അനവധിയാണ്. വനത്തിനുള്ളില്‍ നിന്നും കല്ലാറ്റിലേക്ക് ഒഴുകി എത്തുന്ന തോടുകള്‍ക്കും മഴയില്‍ പുതുജീവന്‍ ലഭിച്ചിട്ടുണ്ട്. കുട്ടവഞ്ചി കയറുവാന്‍ എത്തുന്നവര്‍ക്ക് വ്യത്യസ്തമായ അനുഭവം പകരുന്നതാണ് സവാരി കേന്ദ്രത്തിലെ മഴ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...