കൊച്ചി : വൈറ്റിലയിലെ എ.ഡബ്ലു.എച്ച്.ഒ സൈനിക ഫ്ലാറ്റിലെ താമസക്കാരെ ഉടനെ ഒഴിപ്പിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ്. ഫ്ലാറ്റിന്റെ ബി,സി ടവറുകൾക്ക് ഗുരുതര ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും താമസക്കാരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശ പ്രകാരം പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനിയർ നടത്തിയ പഠന റിപ്പോർട്ടിലാണ് സൈനിക ഫ്ലാറ്റിലെ താമസക്കാരെ ഉടനെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 28 നിലകളുള്ള ബി,സി ടവറുകൾക്ക് ഗുരുതര ബലക്ഷയം സംഭവിച്ചിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് മുൻപ് താമസക്കാരെ ഒഴിവാക്കണമെന്നും റിപ്പോർട്ടുകൾ ഉണ്ട്.