Saturday, April 12, 2025 4:59 pm

ഇന്നോവക്ക് പകരം കണ്ണൂംപൂട്ടി വാങ്ങാം ; 27 കി.മീ മൈലേജുള്ള ഈ ടൊയോട്ട എംപി

For full experience, Download our mobile application:
Get it on Google Play

ഈ ഉത്സവകാലത്ത് രാജ്യം കാത്തിരിക്കുന്ന ഒരു മോഡലാണ് ടൊയോട്ട റൂമിയോണ്‍ (Toyota Rumion). ഇതിനോടകം സുപരിചിതമായി മാറിയ ഈ നാമം ടൊയോട്ട-സുസുക്കി റീബാഡ്ജിംഗ് പരിപാടിയില്‍ പിറന്ന ഏറ്റവും പുതിയ മോഡലാണ്. രാജ്യത്ത് ഏറ്റവും അധികം വില്‍ക്കപ്പെടുന്ന മള്‍ട്ടി പര്‍പ്പസ് വാഹനമായ (MPV) മാരുതി സുസുക്കി എര്‍ട്ടിഗയുടെ ടൊയോട്ട ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പാണ് റൂമിയോണ്‍. ഈ മാസം അവസാനത്തേടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാറിന്‍റെ വില പ്രഖ്യാപിക്കാനിരിക്കുകയാണ് ടൊയോട്ട. അതിന് മുന്നോടിയായി ടൊയോട്ട റൂമിയോണിന്‍റെ ഔദ്യോഗിക ടിവിസി വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ടൊയോട്ട റൂമിയോണ്‍ എംപിവിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാന പ്രീമിയം സവിശേഷതകളിലേക്ക് വെളിച്ചം വീശുന്നുണ്ട് പുതിയ പരസ്യം. സ്പങ്കി ബ്ലൂ നിറത്തിലുള്ള കാറാണ് ടിവിസിയില്‍ വരുന്നത്.

ഇത് കൂടാതെ റസ്റ്റിക് ബ്രൗണ്‍, ഐക്കോണിക് ഗ്രേ, കഫേ വൈറ്റ്, എത്‌നിക് സില്‍വര്‍ എന്നീ കളര്‍ ഓപ്ഷനുകളിലും വാങ്ങാം. 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പും ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ വീഡിയോയില്‍ കാണിച്ചിരിക്കുന്നു. ഇതിനൊപ്പം ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, റിയര്‍ എസി വെന്റുകള്‍ എന്നിവയടക്കമുള്ള സവിശേഷതകളും വിവരിക്കുന്നു. പുതിയ വീഡിയോയില്‍ ടൊയോട്ട എംപിവിയുടെ MIT സ്‌ക്രീനില്‍ വാഹനത്തിന്‍റെ ഇന്ധനക്ഷമതയും കാണിക്കുന്നുണ്ട്. ലിറ്ററിന് 20.51 കിലോമീറ്റര്‍ ആണ് സ്‌ക്രീനില്‍ എംപിവിയുടെ മൈലേജായി കാണിച്ചിരിക്കുന്നത്. ഇക്കാരണം കൊണ്ട് തന്നെ ടൊയോട്ട റൂമിയോണ്‍ എംപിവിയുടെ പെട്രോള്‍ എഞ്ചിന്‍ പതിപ്പ് ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

മാരുതി സുസുക്കി എര്‍ട്ടിഗ പെട്രോള്‍ വേരിയന്റ് ഇതേ ഇന്ധനക്ഷമത തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. S, G, V എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായിരിക്കും ടൊയോട്ട റൂമിയോണ്‍ വില്‍പ്പനക്കെത്തുക. മാരുതി സുസുക്കി എര്‍ട്ടിഗയില്‍ കാണുന്ന അതേ 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ടൊയോട്ട റൂമിയോണിനും തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 103 bhp പവറും 137 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. മാനുവല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേര്‍ഡായി വരുമ്പോള്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ G, V വേരിയന്റുകളില്‍ ഓപ്ഷനലായിരിക്കും. ഇന്ന് ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാറുകളുടെ ഡിമാന്‍ഡ് പരിഗണിച്ച് റൂമിയോണ്‍ സിഎന്‍ജി പതിപ്പും ടൊയോട്ട പുറത്തിറക്കുന്നുണ്ട്. സിഎന്‍ജി പതിപ്പിലും ഇതേ എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്.

15 ഇഞ്ച് മെഷീന്‍ഡ് അലോയ് വീലുകളും പിന്നിലെ വ്യത്യസ്തമായ ബാഡ്ജുകളും എംപിവിക്ക് സവിശേഷമായ ഒരു ഡിസൈന്‍ നല്‍കുന്നു. എന്നിരുന്നാലും എല്‍ഇഡി ഇന്‍സേര്‍ട്ടുകളോട് കൂടിയ റാപ്പറൗണ്ട് ടെയില്‍ ലാമ്പ് ഡിസൈനില്‍ മാറ്റമില്ല. 7 സീറ്റര്‍ കാറായ റൂമിയോണ്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് അനുയോജ്യമാണ്. 8.64 ലക്ഷം രൂപ മുതല്‍ 13.08 ലക്ഷം രൂപ വരെയാണ് മാരുതി എര്‍ട്ടിഗയുടെ എക്‌സ്‌ഷോറൂം വില. ടൊയോട്ട റൂമിയോണ്‍ ഇതോ പ്രൈസ് റേഞ്ചില്‍ വരുമോ എന്നറിയാന്‍ ആണ് എല്ലാവരും കാത്തിരിക്കുന്നത്. ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കാന്‍ സാധിക്കാത്ത ഉപഭോക്താക്കള്‍ക്ക് ലോട്ടറിയാണ് റൂമിയോണിന്‍റെ വരവ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നായകൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ

0
ദില്ലി: ദില്ലിയിൽ നായകൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി...

പാകിസ്ഥാനില്‍ ഭൂചലനം : റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി

0
പാകിസ്ഥാൻ: പാകിസ്ഥാനിലെ ഭൂചലനത്തിൽ റിക്ടര്‍ സ്കെയില്‍ 5.8 തീവ്രത രേഖപ്പെടുത്തി. ഇന്ന്...

‘ഇമാക് ‘ സൈലന്റ് ഹീറോസ് അവാർഡുകൾ – 2025 വിതരണം ചെയ്തു

0
കൊല്ലം : കേരളത്തിലെ ഇവന്റ് മാനേജ്മെന്റ് മാനേജർമാരുടെ സംഘടനയായ 'ഇവന്റ് മാനേജ്മെന്റ്...

വൃന്ദാവനം പ്രണമലക്കാവ് ദുർഗാദേവീക്ഷേത്രത്തിലെ ഉത്സവവും ഭാഗവത സപ്താഹയജ്ഞവും 14 മുതൽ

0
റാന്നി : വൃന്ദാവനം പ്രണമലക്കാവ് ദുർഗാദേവീക്ഷേത്രത്തിലെ ഉത്സവവും ഭാഗവത സപ്താഹയജ്ഞവും...