‘ഇമാക് ‘ സൈലന്റ് ഹീറോസ് അവാർഡുകൾ – 2025 വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കേരളത്തിലെ ഇവന്റ് മാനേജ്മെന്റ് മാനേജർമാരുടെ സംഘടനയായ ‘ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ കേരള (ഇമാക്) യുടെ സൈലന്റ് ഹീറോസ് അവാർഡുകൾ വിതരണം ചെയ്തു. കൊല്ലം അഷ്ടമുടി ലീല റാവിസിൽ നടന്ന ചടങ്ങിന്റെ ഉത്ഘാടനം കൊല്ലം എം.പി എൻ കെ പ്രേമചന്ദ്രൻ നിർവഹിച്ചു. എം.നൗഷാദ് എംഎൽഎ പരിപാടിയുടെ ഭാഗമായിരുന്നു. ആർ.പി. ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ബി. രവി പിള്ളയ്ക്കായിരുന്നു ഇത്തവണത്തെ ഇമാക് ലൈഫ്ടൈം അച്ചീവ്മെൻ്റ് അവാർഡ്. രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയിലും പുരോഗതിയിലും സുപ്രധാന പങ്ക് വഹിക്കുന്ന മേഖലയായി ഇവൻ മാനേജ്മെൻറ് ഇൻഡസ്ട്രി വളർന്നു എന്നുള്ളത് ഏറെ അഭിമാനകരമാണെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് എം.പി എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.

വാർഷിക ചടങ്ങിൽ ബി2ബി എക്സ്പോ, പാനൽ ചർച്ചകൾ, വിനോദ പരിപാടികൾ എന്നിവ നടന്നു. 5 പ്രധാന വിഭാഗങ്ങളിൽ 60 ഉപവിഭാഗങ്ങളിലുമായി ഇരുന്നൂറ്റിമുപ്പതോളം അവാർഡുകൾ സമ്മാനിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ഡെസ്റ്റിനേഷൻ മാനേജ്മെന്റ് ഫോർ ഇവന്റസ്, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്‌സ്, മൈസ് എന്നിവയെക്കുറിച്ചുള്ള നോളജ് സെഷനുകൾ, കൊല്ലം ജില്ലാ കളക്ടർ ദേവിദാസ് എൻ ഐഎഎസ് ഉദ്ഘാടനം ചെയ്തു. എം.മുകേഷ് എംഎൽഎ നോളജ് സെഷനിൽ പങ്കെടുത്തു. കേരളത്തിലെ ഇവന്റ് മാനേജ്മെന്റ് മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങള്‍ ആഘോഷിക്കുവാന്‍ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ കേരള പ്രസിഡന്റ് രാജു കണ്ണമ്പുഴ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...