ടി.​പി. വ​ധ​ക്കേ​സ് ; അ​പ്പീ​ലു​ക​ളി​ല്‍ ഹൈ​ക്കോട​തി​യി​ല്‍ വാ​ദം തു​ട​ങ്ങി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ആർ.എം.പി.ഐ സ്ഥാപക നേതാവ് ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ അ​പ്പീ​ലു​ക​ളി​ല്‍ ഹൈ​​ക്കോട​തി​യി​ല്‍ വാ​ദം തു​ട​ങ്ങി. സി​.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി.​മോ​ഹ​ന​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഭാ​ര്യ കെ.​കെ.​ര​മ ന​ല്‍​കി​യ അ​പ്പീ​ലും പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​തി​നെ​തി​​രേ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ലു​മാ​ണിപ്പോൾ കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇതോടൊപ്പം മ​റ്റ് പ്ര​തി​ക​ളു​ടെ ശി​ക്ഷ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും ര​മ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തേ​സ​മ​യം ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ള്‍ സ​മ​ര്‍​പ്പി​ച്ച അ​പ്പീ​ലും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ജ​സ്റ്റീ​സു​മാ​രാ​യ ഡോ. ​എ.​കെ. ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ര്‍, ഡോ. ​കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്.

2012 മേ​യ് നാ​ലി​നാ​ണ് ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ കൊ​ല്ല​പ്പെ​ട്ട​ത്. 2014ല്‍ ​പ്ര​ത്യേ​ക അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി കേ​സി​ല്‍ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ മൂ​ന്ന് സി​.പി.എം നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ 11 പ്ര​തി​ക​ള്‍​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. മ​റ്റൊ​രു പ്ര​തി​യെ മൂ​ന്നു​വ​ര്‍​ഷം ക​ഠി​ന​ത​ട​വി​നും ശി​ക്ഷി​ച്ചിരുന്നു. എന്നാൽ, ഇടതുസർക്കാറിന് കീ​ഴിൽ നിലവിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതികൾക്ക് വി.ഐ.പി പരിഗണനയാണ് ലഭിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...

എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം

0
ന്യൂഡൽഹി : എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം. 600...

കരുവാറ്റ വയോധികന്റെ കൊലപാതകം; കുറ്റകൃത്യത്തിന് പിന്നിൽ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന് കണ്ടെത്തൽ

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികൻ്റേത് കൊലപാതകമാണെന്ന് ആദ്യം തന്നെ മനസ്സിലായെന്ന് പൊലീസ്. അന്വേഷണം...

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...