കൊച്ചി: ഗുരുതര ആരോഗ്യ പ്രശ്നം നേരിടുന്നതിനാല്‍ ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്ന് ടി.പി വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തന്‍. ഇക്കാര്യമുന്നയിച്ച് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി മാര്‍ച്ച് അഞ്ചിന് കോടതി പരിഗണിക്കും.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി ശിക്ഷിച്ച സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന് വഴിവിട്ടു പരോള്‍ അനുവദിക്കുന്നെന്നാരോപിച്ച് ടി.പിയുടെ ഭാര്യ കെ.കെ. രമ മുമ്പ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അന്ന് ജയില്‍പുള്ളികള്‍ക്കു രോഗം വന്നാല്‍ പരോളിനു പകരം ചികിത്സയാണു നല്‍കേണ്ടതെന്നും തടവുകാരുടെ ചികിത്സ സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ഹൈക്കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടിരുന്നു. 2012 മേയ് നാലിനാണ് ടി.പി കൊല്ലപ്പെട്ടത്. കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന് 29 മാസത്തിനിടെ 216 ദിവസം പരോള്‍ അനുവദിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രമ ഹര്‍ജി നല്‍കിയിരുന്നത്.