തിരുവനന്തപുരം : എല്‍ഡിഎഫില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനം ചര്‍ച്ച ചെയ്യണമെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ മാസ്റ്റര്‍. എന്നാല്‍ സീറ്റ് വിഭജന ചര്‍ച്ച പിന്നീടാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് എടുത്തതോടെ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാതെ എല്‍ഡിഎഫ് യോഗം പിരിഞ്ഞു.
ശരത് പവാര്‍ എന്ത് പറയുന്നുവോ അതായിരിക്കും പാര്‍ട്ടി നിലപാടെന്ന് യോഗത്തിന് ശേഷം പീതാംബരന്‍ മാസ്റ്റര്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. എല്‍ഡിഎഫ് വിടേണ്ട വിഷയമില്ലെന്നും എന്നാല്‍ പാലാ തങ്ങളുടെ സിറ്റിങ്ങ് സീറ്റാണെന്നും ആ സീറ്റിന് വേണ്ടിയാണ് തങ്ങള്‍ ആവശ്യം ഉന്നയിച്ചതെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
കോവിഡ് പശ്ചാത്തലത്തില്‍ രണ്ട് പേര്‍ മാത്രം യോഗത്തില്‍ പങ്കെടുത്താല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശം. അതിനാല്‍ മാണി സി കാപ്പന്‍ യോഗത്തിനെത്തിയില്ല. ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് എന്‍സിപിക്ക് നല്‍കി അനുനയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.