തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണം കേസിൽ ഒരു തരി സ്വർണ്ണം പോലും ശബരിമലയിൽ നിന്നും നഷ്ടപ്പെടാൻ പാടില്ല എന്നതാണ് സർക്കാർ നിലപാടെന്ന് എൽഡിഎഫ് കണവീനർ ടി പി രാമകൃഷ്ണൻ. സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് തിരിച്ചെത്തിക്കുന്നതിനു വേണ്ടിയുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അന്വേഷണത്തെ തുരങ്കം വയ്ക്കുന്ന നടപടിയാണ് യുഡിഎഫ് ശേഖരിക്കുന്നത്. ശബരിമല സ്വർണമോഷണ കേസിലെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉള്ളത് സർക്കാർ ആവശ്യപ്പെട്ടവരല്ല അത് കോടതി തീരുമാനിച്ചവരാണ്. കോൺഗ്രസും യുഡിഎഫും വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുന്നത്. തന്ത്രി ജാമ്യത്തിൽ ഇറങ്ങിയതിൽ ആരാണ് ഇതിന് ഉത്തരവാദിത്വം പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ജാമ്യത്തിൽ ഇറങ്ങിയത് ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കേണ്ടത് കോടതിയും എസ് ഐ ടിയുമാണ്. തന്ത്രി ജാമ്യത്തിൽ ഇറങ്ങിയതിനെ എസ് ഐ ടി ഹൈക്കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. തന്ത്രിയെ അറസ്റ്റ് ചെയ്തപ്പോൾ കോൺഗ്രസ് നേതൃത്വവും ബിജെപിയും ഒന്നാകെ രംഗത്തുവന്നിരുന്നു. എങ്ങനെയാണ് ഇവർക്ക് ഒന്നിക്കാൻ കഴിയുന്നതെന്നും എൽ ഡി എഫ് കൺവീനർ ചോദിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























