ട്രാക്ക് അറ്റകുറ്റപ്പണി ; പാലക്കാട് വഴിയുള്ള പത്ത് ട്രെയിനുകൾ അടുത്ത മാസം മണിക്കൂറുകളോളം വൈകിയോടും

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാലക്കാട് വഴിയുള്ള 10 ട്രെയിനുകൾ അടുത്ത മാസം മണിക്കൂറുകളോളം വൈകിയോടും. ജൂൺ ഒന്നിനോ അതിനു ശേഷമുള്ള ദിവസങ്ങളിലോ പുറപ്പെടുന്ന ട്രെയിനുകൾ നിലവിലെ സമയക്രമത്തിൽ നിന്ന് അര മണിക്കൂർ മുതൽ 3.50 മണിക്കൂർ വരെയാണ് വൈകിയോടുക.ചെന്നൈ, മുംബൈ, നിസാമുദ്ദീൻ, ലോകമാന്യതിലക്, പോർബന്തർ തുടങ്ങി ദീർഘദൂര റൂട്ടുകളിലെ പ്രതിദിന, പ്രതിവാര ട്രെയിനുകളും ഇക്കൂട്ടത്തിലുണ്ട്. പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള നേത്രാവതി കാബിൻ സ്റ്റേഷനും മംഗളൂരു ജംഗ്ഷൻ സ്റ്റേഷനും ഇടയിലാണ് പാത അറ്റകുറ്റപ്പണി നടക്കുന്നത്. അതിനാൽ പാലക്കാട്-ഷൊർണൂർ-മംഗളൂരു റൂട്ടിലുള്ള ദീർഘദൂര ട്രെയിനുകളെയാണ് നിയന്ത്രണം ബാധിക്കുക.

നിയന്ത്രണം എത്രനാൾ നീണ്ടുനിൽക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടില്ല. ബെംഗളൂരു, ചെന്നൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ നിന്നെല്ലാം പാലക്കാട് വഴി തെക്കൻ കേരളത്തിലേക്കുള്ള ട്രെയിനുകളെ നിയന്ത്രണം ബാധിക്കില്ല. ആയിരക്കണക്കിന് ബെംഗളൂരു മലയാളികൾ ആശ്രയിക്കുന്ന യശ്വന്ത്‌പുര-കണ്ണൂർ എക്സ്പ്രസ് ഉൾപ്പെടെ കോയമ്പത്തൂർ-പാലക്കാട് വഴി കേരളത്തിൽ തന്നെ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകളും വൈകില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലശേരിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം ; 70 പേർക്ക് പരിക്ക്

0
തലശേരി: തലശേരിയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 70 പേർക്ക് പരിക്ക്....

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ലഹരിമരുന്നുകളുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

0
ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് വൻതോതിൽ ലഹരിമരുന്നുകളുമായി പശ്ചിമ ബംഗാൾ...

കൊല്ലത്ത് വാടകക്കാരുടെ വീട് ഇടിച്ചുനിരത്തി ഉടമകളുടെ ക്രൂരത

0
കൊല്ലം: കൊല്ലം ചിതറയിൽ വാടക തർക്കത്തെ തുടർന്ന് വർഷങ്ങളായി താമസിച്ചുവരുന്ന...

മകനെയും കൊണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുടിവെള്ള പദ്ധതിയുടെ കുഴിയിൽ വീണു ; ഗുരുതര പരിക്കേറ്റ്...

0
തിരൂരങ്ങാടി: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു....