മല്ലപ്പള്ളി : പ്രളയബാധിത പ്രദേശമായ മല്ലപ്പള്ളി വ്യാപാരി വ്യവസായി സമിതി ജില്ലാ നേതാക്കൾ സന്ദർശിച്ചു. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായി വ്യാപാരികൾ അറിയിച്ചു. ലോക്ക് ഡൗണിന് ശേഷം മന്ദഗതിയിലായിരുന്ന വ്യാപാര മേഖലക്ക് വീണ്ടും തിരിച്ചടിയായി പ്രളയം മാറുകയാണ്.
മല്ലപ്പള്ളിയിലെ 40 വ്യാപാരികൾക്ക് അമേരിക്കൻ മലയാളി അസോസിയേഷന്റെ സഹകരണത്തോടെ 5000 രുപ അടിയന്തിര സഹായം വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. കടബാധ്യതയില്‍ നട്ടം തിരിയുന്ന വ്യാപാരികൾക്ക് വ്യാപാര ലോണുകൾ നൽകണമെന്നും പ്രളയത്തിൽ നാശനഷ്ടം നേരിട്ട വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ജില്ലാ പ്രസിഡന്റ് ബിജു വർക്കിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു.
സെക്രട്ടറി റോഷൻ ജേക്കബ്, ഏരിയ സെക്രട്ടറ സുലൈമാൻ ചുങ്കപ്പാറ, ഗീവർഗിസ് പാപ്പി, രാധാകൃഷ്ണൻ കോഴഞ്ചേരി, അബ്ദുൽ സലാം തിരുവല്ല, ആന്റിച്ചൻ ബോണാ റോബ, ബിബിൻ മാതൃ, പ്രമോദ്, അജി കല്ലുപുര, വിജി കിഴക്കയിൽ, മനോജ് കുമാർ, പി.ടി ജോയി, ബിജു മരോട്ടി മൂട്ടിൽ എന്നിവർ പ്രസംഗിച്ചു.