കാട്ടാനയുടെ ജഡം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : ശബരിമല വന മേഖലയോടു ചേര്‍ന്ന പമ്പാനദിയുടെ തീരത്ത് കാട്ടാനയുടെ രണ്ടു ദിവസം പഴക്കം ചെന്ന ജഡം കണ്ടെത്തി. പടിഞ്ഞാറെ അട്ടത്തോട് ഭാഗത്ത് കണ്ടെത്തിയ ആന ഒഴുക്കില്‍പ്പെട്ട് ചത്തതാകാമെന്നാണ് സംശയിക്കുന്നത്. ഇന്നു രാവിലെയാണ് രണ്ടു മാസത്തോളം പ്രായം വരുന്ന കുട്ടികൊമ്പന്‍റെ ജഡം നാട്ടുകാര്‍ കണ്ടെത്തിയത്. ആനയുടെ ജഡം വാഹനത്തിലെത്തിച്ച് ആര്യാട്ടുകവല വനത്തില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മറവു ചെയ്തു.

വനംവകുപ്പിന്‍റെ കോന്നി വെറ്ററിനറി സര്‍ജന്‍ ഡോ.ശ്യാചന്ദ്രന്‍റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി സാമ്പിള്‍ ശേഖരിച്ചു. റാന്നി റേഞ്ച് ഓഫീസര്‍ കെ.എസ് മനോജ്, കണമല ഡെപ്യൂട്ട് റേഞ്ച് ഓഫീസര്‍ എം ഷാജിമോന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ജഡം മറവു ചെയ്തത്. വനത്തില്‍ നിന്നുള്ള മലവെള്ള പാച്ചിലില്‍ ചരിഞ്ഞ നിലയില്‍ പമ്പയിലൂടെ ഒഴുകിയെത്തിയ രണ്ടാമത് ആനയാണിത്. രണ്ടു ദിവസം മുമ്പ് തുലാപ്പള്ളി മൂലക്കയത്താണ് മറ്റൊരു ആനയുടെ ജഡം ഒഴുകിയെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി വിഡി സതീശന് മറുപടിയുമായി സിപിഎം കണ്ണൂര്‍...

0
കണ്ണൂർ : വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി വിഡി...

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിയെ കാണാനില്ല

0
ന്യൂഡൽഹി : ഡൽഹിയിൽ മലയാളി വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. ജാമിയ...

സുബ്രതോ കപ്പ് ഫുട്ബോൾ : ചാമരാജ്‌നഗർ നവോദയ വിദ്യാലയം ചാമ്പ്യൻ

0
വെച്ചൂച്ചിറ: ലോകം കാൽപന്ത് ലോക കപ്പിന്റെ ആവേശത്തിൽ മുഴുകുമ്പോൾ പ്രമുഖമായ ഒരു...

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു : കഴിഞ്ഞ ഒരാഴ്ച വൈദ്യുതി നിയന്ത്രണം വേണ്ടി വന്നില്ലെന്ന്...

0
തിരുവനന്തപുരം : കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത്...