പത്തനംതിട്ട : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വ്യാപാര മേഖല സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള “ഭീമഹർജി” യിൽ ആന്റോ ആന്റ്ണി എം.പിയും പത്തനംതിട്ട നഗരവാസികളും വ്യാപാരികളും കയ്യൊപ്പ് രേഖപ്പെടുത്തി. ഹർജിയിലുള്ള വിഷയങ്ങളെല്ലാം ന്യയമായ ആവശ്യങ്ങളാണെന്നും കഴിഞ്ഞ രണ്ടര വർഷമായി നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ വ്യാപാര മേഖലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും ഇത് അടിയന്തിരമായി പരിഹരിക്കപ്പെടണമെന്നും എം.പി പറഞ്ഞു. വ്യാപാര മേഖലയുടെ മാത്രം പ്രശ്നമല്ല ഇതെന്നും നഗരത്തിലെത്തുന്ന പൊതുജനങ്ങള്‍ ഏറെനാളായി കഷ്ടപ്പെടുകയാണെന്നും ഈ അനീതിക്കെതിരെ കണ്ണടക്കാന്‍ പറ്റില്ലെന്നും പറഞ്ഞ അദ്ദേഹം, ജനകീയ പ്രശ്നങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളെ അഭിനന്ദിക്കുകയും ചെയ്തു.
പത്തനംതിട്ട നഗരത്തിന്റെ നാല് ദിക്കുകളിൽ ആരംഭിച്ചിരിക്കുന്ന വികസന പദ്ധതികൾ എത്രയുംവേഗം പൂർത്തീകരിക്കുക, അബാൻ മേൽപ്പാലത്തിന്റെ സർവ്വീസ് റോഡുകൾ ചെറു വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും സഞ്ചാരയോഗ്യമാക്കി തുറന്നു നൽകുക, നഗരത്തിലെ വികസന പദ്ധതികൾ പൂർത്തീകരിക്കുന്നതുവരെ വ്യാപാര മേളകൾക്ക് നഗരസഭ അനുമതി നൽകാതിരിക്കുക, നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്നവരെ പാർക്കിംഗിന്റെ പേരിൽ ട്രാഫിക് പോലീസ് പീഡിപ്പിക്കുന്നത് ഒഴിവാക്കുക, ജനറൽ ആശുപത്രി നവീകരണവുമായി ബന്ധപ്പെട്ട് രോഗികൾക്കും പൊതുജനങ്ങൾക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും അടിയന്തിരമായി പരിഹരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കുന്ന ഭീമഹർജിയിൽ നൂറുകണക്കിന് ആളുകള്‍ ഒപ്പുവെച്ചു.
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗഷനിൽ നിന്നും ആരംഭിച്ച ഒപ്പ് ശേഖരണം ഗാന്ധി സ്ക്വയറിൽ സമാപിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ജന പ്രതിനിധികൾ, മതനേതാക്കൾ തുടങ്ങിയവർ ഭീമഹർജിയിൽ ഒപ്പ് രേഖപ്പെടുത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പ്രസാദ് ജോണ്‍ മാമ്പ്ര അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറിമാരായ ഷാജി മാത്യു, അലിഫ്ഖാൻ മേധാവി, ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം പരുവാനിക്കൽ, കെപി തമ്പി, കെ.എസ്സ്. അനിൽകുമാർ, കൺവീനർമാരായ ലാലു മറ്റപ്പള്ളി, ഉണ്ണികൃഷ്ണൻ, അലക്സാണ്ടർ വിളവിനാൽ, വിജോ ജേക്കബ്, തോമസ് മോഡി, അശ്വിൻ മോഹൻ, സാബു ചരിവുകാലായിൽ, ബിജു വിശ്വൻ, ലീനാ വിനോദ്, ലിൻസി, സൂര്യ, രാജു പാലസ്, നൗഷാദ് റോളക്സ് , സുരേഷ് ബാബു, ഇസ്മായിൽ മൾബറി, ബെന്നി ഡാനിയേൽ, ഓമനക്കുട്ടൻ കെ.വി, ജോബി ജോസഫ്, വി.ജെ ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1