അപ്രതീക്ഷിത പ്രളയത്തിൽ പത്തനംതിട്ടയിലെ വ്യാപാരികൾക്ക് കോടികളുടെ നഷ്ടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അപ്രതീക്ഷിതമായുണ്ടായ പ്രളയത്തിൽ പത്തനംതിട്ടയിലെ വ്യാപാരികൾക്ക് കോടികളുടെ നഷ്ടം. ഓണ വിപണി മുന്നിൽ കണ്ട് എടുത്ത സ്റ്റോക്ക് ഒറ്റരാത്രികൊണ്ട് നശിച്ചു. റാന്നി നഗരത്തിൽ വെള്ളമൊഴിഞ്ഞതിന് പിന്നാലെ റോഡും കടകളും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വൃത്തിയാക്കുകയാണ്. എന്നാൽ ആറന്മുളയിൽ ഇനിയും വെള്ളമൊഴിഞ്ഞിട്ടില്ല. 2018ലെ പ്രളയത്തെ അതിജീവിച്ച് ഒരുവിധം ജീവിതം തിരികെ പിടിക്കുമ്പോഴാണ് വീണ്ടും ആഘാതം ഏൽക്കുന്നത്. പമ്പയാറിൽ നിന്ന് ഇരച്ചെത്തിയ വെള്ളം നൂറുകണക്കിന് മനുഷ്യരുടെ സ്വപ്നമാണ് ഒറ്റയടിക്ക് ഇല്ലാതാക്കിയത്. സർക്കാർതലത്തിലെ സഹായമാണ് എല്ലാവരുടെയും ഏക പ്രതീക്ഷ.

രാവിലെ റാന്നി എംഎൽഎ പഴകുളം മധുവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ടൗൺ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കുന്നതിന് നേതൃത്വം നൽകി. സന്നദ്ധ സംഘടനകളും പാർട്ടികളും വൃത്തിയാക്കുന്നതിന് ഇറങ്ങണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു. ഇതിനിടെ തുടർച്ചയായി വെള്ളം കയറുന്നതിലും മാലിന്യം നീക്കുന്നത് നാളെ സ്വന്തം നിലയിൽ ചെയ്യണമെന്നുമുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ നിർദ്ദേശത്തിലും പ്രതിഷേധം ഉണ്ടായി. ക്യാമ്പുകൾ തുറന്നെങ്കിലും ഏകോപനക്കുറവും കൃത്യസമയത്ത് ഭക്ഷണം നൽകുന്നില്ലെന്ന് പരാതിയും തർക്കത്തിന് വഴിവെച്ചു. കോഴഞ്ചേരി മേലുകര ക്യാമ്പിൽ മരുന്ന് എത്തിക്കാത്തതും പ്രതിഷേധത്തിന് കാരണമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...