മുംബൈ : മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്ന് ട്രാഫിക് ബ്ലോക്കുണ്ടായപ്പോൾ മുംബൈ മെട്രോയിൽ യാത്ര ചെയ്ത് മന്ത്രി. ആഭ്യന്തര സഹമന്ത്രി യോഗേഷ് കദമാണ് മെട്രോയിൽ സഞ്ചരിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മെട്രോയിലെ യാത്രക്കാരുമായും മന്ത്രി സംസാരിച്ചു. മെട്രോയുടെ പെർഫോമൻസ്, വൃത്തി, സമയക്രമം എന്നിവയെ സംബന്ധിച്ചെല്ലാം അദ്ദേഹം വിവരങ്ങൾ ആരാഞ്ഞുവെന്നായിരുന്നു വിവരം. യാത്രക്ക് ശേഷം മുംബൈ മെട്രോയെ പ്രകീർത്തിച്ച് മന്ത്രി രംഗത്തെത്തി. സുരക്ഷിതമായ യാത്ര സംവിധാനമാണ് മുംബൈ മെട്രോയെന്ന് അദ്ദേഹം പറഞ്ഞു.
ആധുനിക സംവിധാനങ്ങളാണ് മെട്രോയിൽ ഒരുക്കിയിരിക്കുന്നത്. എല്ലാ റൂട്ടുകളും പ്രവർത്തനക്ഷമമായാൽ നഗരത്തിലെ ഗതാഗത കുരുക്കിന് ഇത് വലിയ പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കനത്ത മഴയിൽ റോഡുകളിൽ വെള്ളം കയറിയതോടെയാണ് മുംബൈയിൽ രൂക്ഷമായ ഗതാഗത കുരുക്കുണ്ടായത്. മെയ് 21 മുതൽ 24 വരെ കനത്ത മഴ തുടരുമെന്നാണ് പ്രവചനം. മഴക്കൊപ്പം കാറ്റും ഇടിമിന്നലുമുണ്ടാകും. എന്നാൽ, മുംബൈയിൽ ഇന്ന് യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.