Friday, July 4, 2025 7:55 pm

പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് ഗതാഗത പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ആസ്ഥാനത്ത് സമഗ്രമായ ഗതാഗത പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കാന്‍ പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു.
നിലവിലുള്ള ചില വണ്‍വേ ഗതാഗതത്തിലും പാര്‍ക്കിംഗ് ക്രമീകരണങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാകും.

പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ ട്രാഫിക് തിരക്ക് ഒഴിവാക്കാനുള്ള പരിഷ്‌ക്കാരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. നഗരത്തിലെ ബസ് സ്റ്റോപ്പുകളില്‍ ചിലത് ശാസ്ത്രീയമായി പരിഷ്‌ക്കരിക്കും. ഭാരവാഹനങ്ങള്‍ നഗര കേന്ദ്രത്തിലേക്കു പ്രവേശിക്കുന്നതിനും കയറ്റിറക്ക് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ക്രമീകരണങ്ങള്‍ വരുത്തും. പാര്‍ക്കിംഗിനായി കൂടുതല്‍ സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്താനും ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ യോഗം തീരുമാനിച്ചു. ഗതാഗത പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നതിന് മുന്‍പായി ജനങ്ങളില്‍ നിന്നും അഭിപ്രായം സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായം ഈ മാസം പത്താം തീയതി വരെ നഗരസഭ ഓഫീസിലോ നഗരസഭാ സെക്രട്ടറിക്കോ  നല്‍കാം. ഈ മാസം പതിമൂന്നാം തീയതി തീയതി ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടിയായ നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രത്തിലെ വിവിധ പ്രദേശങ്ങല്‍ നേരിട്ട് സന്ദര്‍ശിച്ച് ബന്ധപ്പെട്ടവരുമായെല്ലാം വിപുലമായ ചര്‍ച്ചകള്‍ നടത്തിയായിരിക്കും ട്രാഫിക് പരിഷ്‌കാരങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കുന്നത്.
ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവരുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജിന് പിന്തുണയുമായി കോന്നി എംഎൽഎ അഡ്വ. കെ യു ജെനീഷ് കുമാർ

0
പത്തനംതിട്ട : വീണ ജോർജിന് പിന്തുണയുമായി കോന്നി എംഎൽഎ അഡ്വ. കെ...

ഒറ്റപ്പാലം മനിശ്ശേരിയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശ്ശേരി...

ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വി.എന്‍ വാസവന്‍ ; മകളുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കുമെന്ന്...

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച്...

വന്ധ്യത ചികിത്സ ഫലം കണ്ടില്ല ; എറണാകുളം ബ്രൗൺ ഹാൾ ഇൻറർനാഷ്ണൽ ഇന്ത്യ ഫെർട്ടിലിറ്റി...

0
കൊച്ചി: വന്ധ്യത ചികിത്സയ്ക്ക് എത്തിയ ദമ്പതികൾക്ക് കൃത്രിമ ബീജസങ്കലനം വഴി കുട്ടികളുണ്ടാകാൻ...