കാസർഗോഡ് ചെറുവത്തൂരിൽ മണ്ണിടിച്ചിലുണ്ടായ ദേശീയപാതയിലൂടെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ്: കാസർഗോഡ് ചെറുവത്തൂരിൽ മണ്ണിടിച്ചിലുണ്ടായ ദേശീയപാതയിലൂടെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ചരക്ക് വാഹനങ്ങൾ മാത്രമാണ് റോഡിലൂടെ കടത്തിവിടുന്നത്. വീരമലക്കുന്നിൻ്റെ ഒരു ഭാഗം ഇടിഞ്ഞ് കഴിഞ്ഞദിവസം രാവിലെയാണ് ദേശീയപാതയിലേക്ക് പതിച്ചത്. വീരമലക്കുന്നിൽ കഴിഞ്ഞ ദിവസം അപകടമുണ്ടായ സ്ഥലത്ത് ദേശീയപാതയിലെ മണ്ണ് നീക്കം ചെയ്ത് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ചരക്ക് വാഹനങ്ങൾ മാത്രമാണ് പൊലീസിന്റെ മേൽനോട്ടത്തിൽ നിലവിൽ ദേശീയപാതയിലൂടെ കടത്തിവിടുന്നത്. ബസ് അടക്കമുള്ള യാത്രാ വാഹനങ്ങൾ നേരത്തെ നിശ്ചയിച്ചതനുസരിച്ച് – നീലേശ്വരം – കോട്ടപ്പുറം, കയ്യൂർ – ചീമേനി – കോത്തായി മുക്ക്, കയ്യൂർ – ചെമ്പ്രകാനം – പാലക്കുന്ന് വഴിയിലൂടെ യാത്ര ചെയ്യണം.

അപകടവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിൽ നിർമാണ കരാറുകാരായ മേഘ കമ്പനി ഗുരുതരമായി വീഴ്ച വരുത്തിയതായി കണ്ടെത്തി. കരാർ കമ്പനിയുടെ അശാസ്ത്രീയ മണ്ണെടുപ്പാണ് അപകടത്തിന് കാരണം. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ ദേശീയപാത അതോറിറ്റി അവഗണിച്ചു. കരാർ കമ്പനിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്ത് വീണ്ടും മണ്ണ് ഇടിയാൻ സാധ്യതയുള്ളതയുണ്ടെന്നാണ് വിലയിരുത്തൽ. വീരമലക്കുന്നിന് പുറമെ ജില്ലയിൽ അപകട സാധ്യത മേഖലയായി കണ്ടെത്തിയ ബേവിഞ്ച, തെക്കിൽ, മട്ടലായി കുന്ന് എന്നിവിടങ്ങളിലും ജാഗ്രത നിർദ്ദേശം നൽകി. പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. സംഭവത്തിൽ ദേശീയപാത അതോറിറ്റിയോട് ഉടൻ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടും. ഉന്നതതല യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...