ആലപ്പുഴ : തോട്ടപ്പള്ളി സ്പില്‍വേയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് തുടങ്ങിയത്. സ്പില്‍വേയുടെ ഷട്ടര്‍ തകരാര്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന മറ്റ് റോഡുകളിലും വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രോഗികളുമായി എത്തിയ ആംബുലന്‍സും ഗതാഗതക്കുരുക്കില്‍ കുടുങ്ങി. ജനം ഇടപെട്ടാണ് ആംബുലന്‍സുകള്‍ കടത്തിവിട്ടത്.
തോട്ടപ്പള്ളി സ്പില്‍വേയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു
RECENT NEWS
Advertisment