ചെങ്ങന്നൂർ : കല്ലിശേരി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മുതൽ 6വരെ നീണ്ടു. പോലീസോ – ബന്ധപെട്ട ഹോം ഗാർഡുകളോ ഇവിടെ ഡ്യൂട്ടിയ്ക്ക് ഇല്ലാത്തതാണ് ഇതിനു കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ഒടുവിൽ നാട്ടുകാർ തന്നെ ട്രാഫിക്ക് നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അതിനു ശേഷമാണ് ചെറുവാഹനങ്ങൾ പോലും അനങ്ങിത്തുടങ്ങിയത്. ഇതിനോടകം നിരവധി പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളും ആംബുലൻസുകളും കടന്നു പോയങ്കിലും ഏറെ പ്രയാസപെട്ടാണ് ഇവ കടത്തിവിട്ടത്. പോലീസ് വാഹനത്തിൽ വന്ന ഉദ്യോഗസ്ഥരാകട്ടെ ഇവിടെ എന്താണ് സംഭവിക്കുന്നത് എന്നത് തിരക്കാൻ പോലും കൂട്ടാക്കുന്നില്ല. കല്ലിശേരി ജംഗ്ഷനിൽ നിന്ന് കുറ്റിക്കാട്ടിപ്പടിക്കലേയ്ക്കും അവിടെ നിന്ന് തിരികെയും പ്രയാർ ഭാഗത്ത് നിന്നെത്തുന്ന വണ്ടികളും അവിടെയ്ക്ക് തിരികെ പോകുന്ന വാഹനങ്ങളും എം.സി റോഡിൽ ചെങ്ങന്നൂർ ഭാഗത്തേക്കും തിരുവല്ല ഭാഗത്തേക്കും പോകുന്ന വാഹനങ്ങളും എല്ലാം കൂടി ഒന്നിച്ച് ചേരുന്നതിനാൽ വാഹന നിയന്ത്രണത്തിന് ഉദ്യോഗസ്ഥരില്ലാത്തത് യാത്രക്കാരെ വലയുകയാണ്. ഓണക്കാലമാകുന്നതോടെ ഇനിയും തിരക്ക് ഏറാൻ സാദ്ധ്യത ഏറെയാണ്. കല്ലിശ്ശേരിയിൽ നിന്ന് തിരുവല്ലാ ഭാഗത്തേക്ക് പ്രാവിൻ കൂട് വരെയും കല്ലിശേരിയിൽ നിന്ന് ചെങ്ങന്നൂർ ഭാഗത്തേക്ക് വണ്ടിമല ഭാഗം വരെയും ഗതാഗത തടസമുണ്ടായി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1