കൽപ്പറ്റ : ചുരത്തിൽ കണ്ടെയ്നർ ലോറി അപകടത്തെ തുടർന്ന് താമരശ്ശേരി ചുരം അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒൻപതാം വളവിൽ അപകടം നടന്ന ഭാഗത്ത് ഒരു വരിയിലൂടെ മാത്രമേ വാഹനങ്ങൾ കടത്തിവിടുന്നുള്ളൂ. മൾട്ടി ആക്സിൽ വാഹനങ്ങൾ ചുരം വഴി കടത്തി വിടുന്നില്ല. കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ലോറികൾ അടിവാരത്ത് തടഞ്ഞിടുകയാണ്. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് ചെരിയുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കർണാടകയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കണ്ടെയ്‌നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഒൻപതാം വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ലോറി സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് ചെരിയുകയായിരുന്നു. അപകടത്തിൽ ലോറിയുടെ മുൻഭാഗം കൊക്കയിലേക്ക് തൂങ്ങിയ നിലയിലാണ്. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറെയും ക്ലീനറെയും പോലീസും നാട്ടുകാരും ചേർന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു. അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗത നിയന്ത്രണം കർശനമാക്കി. അടിവാരത്തും ലക്കിടിയിലും പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























