കോഴിക്കോട് ബീച്ചിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോടനുബന്ധിച്ച് നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നാളെ 15.09.2026 തിയ്യതി ചൊവ്വാഴ്ച കോഴിക്കോട് ബീച്ചിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. ബീച്ച് ഭാഗത്തേക്ക് വൈകുന്നേരം 3 മണി മുതലാണ് നിയന്ത്രണം. എലത്തൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വെങ്ങാലി ഓവർ ബ്രിഡ്ജ് കയറി വെസ്റ്റ് ഹിൽ ചുങ്കം വഴി നഗരത്തിലേക്ക് പ്രവേശിക്കേണ്ടതാണ്. ചരക്ക് ലോറികൾ, കണ്ടെയ്നറികൾ അടക്കമുള്ള വലിയ വാഹനങ്ങൾ വെങ്ങളം, പൂളാടിക്കുന്ന് ഹൈവേ വഴി പോവേണ്ടതാണ്. റാലിയിൽ പങ്കെടുക്കുന്നതിനുവേണ്ടി കണ്ണൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വെങ്ങാലിയില്‍ നിന്നും പുതിയാപ്പ – വെള്ളയിൽ ബീച്ച് റോഡ് വഴി ഗാന്ധി റോഡ് ജങ്ഷനിൽ ആളെ ഇറക്കി ബട്ട് റോഡ് പുതിയാപ്പ(നോർത്ത് ബീച്ച്) ഭാഗത്ത് എത്തി പാർക്ക് ചെയ്യേണ്ടതാണ്.

പേരാമ്പ്ര, കുറ്റ്യാടി, ബാലുശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ എരഞ്ഞിപ്പാലം – നടക്കാവ് വഴി ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ഗാന്ധി റോഡ് ജംഗ്ഷൻ വഴി വെള്ളയിൽ ഹാർബറിൽ ആളെ ഇറക്കി ആളെ ഇറക്കി സരോവരത്തുള്ള ട്രേഡ് സെന്ററിന് അടുത്തുള്ള ഗ്രൌണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്. രാമനാട്ടുകര, ഫറോക്ക്, മീഞ്ചന്ത ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പുഷ്പ റോഡ് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഫ്രാൻസിസ് റോഡ് മേൽപാലം വഴി സീ ക്യൂൻ ഹോട്ടൽ ജങ്ഷനിൽ ആളെ ഇറക്കി തിരിച്ച് കൊതി ബീച്ച് ഭാഗത്തേക്ക് പോയി പാർക്ക് ചെയ്യേണ്ടതാണ്.

സിറ്റി ഭാഗത്തുള്ള വാഹനങ്ങൾ എരഞ്ഞിപ്പാലം നടക്കാവ് വഴി വന്ന് ക്രിസ്ത്യൻ കോളേജ് ഈസ്റ്റ് ജംഗ്ഷൻ ആളെ ഇറക്കി വഴി തിരിച്ച് സരോവരം ജങ്ഷനിൽ ഉള്ള പീവീസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്. ട്രാഫിക് ഡൈവേർഷനും നിയന്ത്രണവും രാത്രി 10.00 മണി വരെ ഉണ്ടായിരിക്കും. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകേണ്ട ആളുകൾ നിയന്ത്രണങ്ങൾക്കനുസരിച്ച് യാത്രകൾ ക്രമീകരിക്കേണ്ടതാണ്. ചരക്ക് വാഹനങ്ങൾക്ക് ബീച്ച് ഭാഗത്തേക്ക് പരിപൂർണ്ണ നിയന്ത്രണം ഉണ്ടായിരിക്കേണ്ടതാണ്. ബഹുജനങ്ങളും ഡ്രൈവർമാരും ബദൽപാതകൾ ഉപയോഗിച്ച് ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അടിയന്തിര ഘട്ടങ്ങളിൽ ബന്ധപ്പെടാവുന്ന പോലീസ് ഹെൽപ്പ് ലൈൻ നമ്പറുകൾ 0495 2721017, 9497975656

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ തയ്യാറെടുത്ത് ത്രിപുരയും; കേന്ദ്രത്തിന്റെ നിർദ്ദേശം ലഭിച്ചാൽ ഉടൻ നടപ്പാക്കുമെന്ന്...

0
അഗര്‍ത്തല: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ത്രിപുരയും. മുഖ്യമന്ത്രി മണിക് സാഹയാണ്...

സ്ത്രീകൾ വീടിനുള്ളിൽ ഒതുങ്ങിയിരിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല; കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ

0
കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് പരസ്യ പിന്തുണയുമായി സമസ്ത...

ബജിയിൽ സോസ് കുറഞ്ഞുപോയതിനെച്ചൊല്ലി വർക്കലയിൽ വൻ സംഘർഷം ; ചായക്കടക്കാരന് ക്രൂരമർദ്ദനം, കൊല്ലം സ്വദേശികൾ...

0
തിരുവനന്തപുരം: ബജിയില്‍ സോസ് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ചായക്കടക്കാരനെ ക്രൂരമായി മര്‍ദിച്ച്...

എ.ഐയുടെ വളർച്ച മനുഷ്യകുലത്തിന് ഭീഷണിയാകാതിരിക്കാനുള്ള തന്ത്രങ്ങളുമായി ചൈനീസ് ഗവേഷകർ ; സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നു

0
ബെയ്ജിംഗ്: മനുഷ്യന്റെ നിയന്ത്രണത്തിൽ നിന്ന് അതിശക്തമായ എഐ മോഡലുകൾ പുറത്തുകടക്കുകയും ഒടുവിൽ...