ഗതാഗതനിയമങ്ങള്‍ ലംഘിച്ച് ശിക്ഷക്കപ്പെടുന്നവർക്ക് ഇനി മുതൽ പോലീസിൽ നിയമനം ലഭിക്കില്ല

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഗതാഗതനിയമങ്ങള്‍ തുടർച്ചയായി ലംഘിച്ച് ശിക്ഷക്കപ്പെടുന്നവർക്ക് ഇനി മുതൽ പോലീസിൽ നിയമനം ലഭിക്കില്ല. പോലീസ് ഡ്രൈവറായി യോഗ്യത നേടിയവരിൽ മിക്കവരും മദ്യപിച്ചതിനും അമിവേഗത്തിൽ വാഹനമോടിച്ചതിനും ശിക്ഷപ്പെട്ടവരാണെന്ന ഇന്‍റലിജന്‍സ് റിപ്പോർട്ടിനെ തുടർന്നാണിത്. ഇതിനായുള്ള ചട്ടഭേദഗതിയെ കുറിച്ച് പഠിക്കാൻ ബറ്റാലിയൻ എഡിജിപിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു.

പോലീസ് കോണ്‍സ്റ്റബിള്‍, പോലീസ് ഡ്രൈവർ തസ്തികയിലേക്ക് യോഗ്യത നേടിയാൽ ഉദ്യോഗാർത്ഥിയെ കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തും. ക്രിമിനൽ കേസിൽ പ്രതികളാണെങ്കിൽ നിയമനം നൽകില്ല. പക്ഷെ ഇപ്പോഴത്തെ ചട്ട പ്രകാരം മോട്ടോർ വാഹന നിയമ ലംഘനത്തിന് ശിക്ഷിക്കപ്പെട്ടാൻ അത് നിയമനത്തിന് തടസ്സമല്ല.  കഴിഞ്ഞ പോലീസ് ഡ്രൈവർ തസ്തിയിലേക്ക് യോഗ്യത നേടിയ 59 പേരെ കുറിച്ച് ഇൻറലിജൻസ് അന്വേഷണം നടത്തിയിരുന്നു. ലഭിച്ചത് ഞെട്ടിക്കുന്ന റിപ്പോർട്ട്. ലിസ്റ്റിലെ 39 പേരും ഒന്നിലധികം തവണ മദ്യപിച്ച് വാഹനമോടിച്ചതിനും അമിത വേഗത്തിൽ വാഹനമോടിച്ചതിനുമൊക്കെ പിഴയടിച്ചവരാണ്.

അതായത് പലരും നിരവധി പ്രാവശ്യം ശിക്ഷിക്കപ്പെട്ടവർ. ഇന്‍റലിജന്‍സ് മേധാവിയാണ് ഉദ്യോഗസ്ഥാർത്ഥികളുടെ ഒന്നിലധികമുള്ള നിയമ ലംഘനം ചൂണ്ടികാട്ടിയത്. പക്ഷെ മോട്ടോർവാഹന നിയമ ലംഘനത്തിന് ശിക്ഷിച്ചാൽ നിയമനം നൽകാൻ പാടില്ലെന്ന് കേരള പോലീസ് നിയമത്തിന്‍റെ ചട്ടത്തിൽ വ്യവസ്ഥയില്ല. അതിനാൽ ശിക്ഷക്കപ്പെട്ട പലർക്കും ഒഴിവുകളുടെ അടിസ്ഥാനത്തിൽ നിയമനം ലഭിച്ചു.

ഗതാഗത നിയമ ലംഘനം നടത്തിയാൽ പിടിക്കേണ്ട പോലീസുകാർ തന്നെ ഇത്തരം നിയമലംഘകരാകുന്നത് ശരിയല്ലെന്നായിരുന്നു ഭൂരിപക്ഷം ഉന്നത ഉദ്യോഗസ്ഥരുടെയും അഭിപ്രായം. ഇത്തരത്തിൽ മോട്ടോർ നിയമം മൂന്നിലധികം പ്രാവശ്യം ലംഘിക്കുന്നവക്ക് നിയമനം നൽകരുതെന്ന് ഡിജിപി അനിൽകാന്ത് നിർദ്ദേശിച്ചു.

ഇത്തരത്തിലുള്ള ചട്ട ഭേദഗതിയാക്കി ശുപാർശ സമർപ്പിക്കാൻ ബറ്റാലിയൻ എഡിജിപി കെ.പത്മകുമാറിന്‍റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചു. സർക്കാരിനും പിഎസ്എസിക്കും ചട്ടഭേഗതിക്കുള്ള ശുപാർശ സമിതി സമർപ്പിക്കും. ഭേദഗതി സർക്കാർ അംഗീകരിച്ചാൽ ഇനി മുതൽ ഗതാഗതനിയമലംഘകർക്കും പോലീസിൽ ഡ്രൈവറായി നിയമമുണ്ടാകില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....