കൊൽക്കത്തയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു ; മൂന്ന് പേർക്ക് ദാരുണാന്ത്യം
കൊല്‍ക്കത്ത: കൊല്‍ക്കത്ത തരാതലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഗോഡൗണ്‍ തകര്‍ന്ന് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം. പതിനെട്ട് പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്കാണ് പ്രമുഖ വ്യവസായിക മേഖലയായ താരാതലയിലെ നിര്‍മ്മാണത്തിലിരിക്കുന്ന മൂന്ന് നില ഗോഡൗണ്‍ കെട്ടിടം വന്‍ ശബ്ദത്തോടെ തകര്‍ന്ന് വീണത്. ഇരുപത്തൊന്നുപേരെ രക്ഷിച്ചെങ്കിലും മൂന്ന് പേര്‍ തല്ക്ഷണം മരണപ്പെട്ടു. പതിനെട്ടുപേര്‍ ഇനിയും ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. പതിനഞ്ച് പേരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്ന 50 മുതല്‍ 60 വരെ തൊഴിലാളികള്‍ സംഭവ സമയത്ത് കെട്ടിടത്തില്‍ ഉണ്ടായിരുന്നു.
രക്ഷാപ്രവര്‍ത്തനം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണെന്നും സംഭവ സ്ഥലം സന്ദര്‍ശിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി മാധ്യമങ്ങളോട് പറഞ്ഞു.കെട്ടിടനിര്‍മ്മണത്തിന് ഉപയോഗിച്ചത് നിലവാരമില്ലാത്ത അസംസ്‌കൃത വസ്തുക്കള്‍ ആണെന്നാണ് പ്രാഥമിക വിലയിരുത്തല്‍ എന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതലയുള്ള കരാറുകാര്‍ക്കെതിരെയും ഉടമകള്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
നിര്‍മ്മാണ മേഖല നിയന്ത്രിക്കുന്ന തൃണമുല്‍ കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റുകളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം എന്നും തൃണമുല്‍ കോണ്‍ട്രാക്ടര്‍മാരാണ് സംസ്ഥാനത്തെ കെട്ടിട നിര്‍മ്മാണങ്ങള്‍ നിയന്ത്രിക്കുന്നതെന്നാണ് ബിജെപിയുടെയും സര്‍ക്കാരിന്റെയും ആരോപണം
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
പാക് ഭീകരസംഘടനകൾക്കെതിരെ ഒറ്റക്കെട്ടായി ഇന്ത്യയും ജപ്പാനും ; മിസൈൽ പരീക്ഷണത്തിന് ഇന്ത്യൻ റേഞ്ചുകൾ വിട്ടുനൽകും
-
വാഹനങ്ങളുടെ പുകപരിശോധനാ നിയമത്തിൽ വൻ മാറ്റം ; പുതിയ ബിഎസ്-VI വാഹനങ്ങൾക്ക് മൂന്ന് വർഷം വരെ പി.യു.സി കാലാവധി
-
ബംഗ്ലാദേശിൽ വീണ്ടും കലാപം ; മുഹമ്മദ് യൂനുസിന്റെ പൂർവിക വീടിന് തീവെച്ചു – ഗ്രാമീൺ ബാങ്കിന്റെ 37 ശാഖകൾ ആക്രമിക്കപ്പെട്ടു – ധാക്കയിൽ 565 പേർ അറസ്റ്റിൽ
Most read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ് യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ


