Saturday, July 5, 2025 11:24 am

തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. നാലാം ക്ലാസ് വിദ്യാർത്ഥിയാണ് സ്കൂൾ ബസ് കയറി മരിച്ചത്. മടവൂർ ഗവ. എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്. ഏഴ് വയസ്സുകാരിയുടെ ദേഹത്ത് സ്കൂൾ ബസിന്റെ പിന് ചക്രം കയറി ഇറങ്ങുകയായിരുന്നു. തിരുവനന്തപുരം മടവൂരിലാണ് ദാരുണ സംഭവം ഉണ്ടായത്. കുട്ടിയെ ഇറക്കി സ്കൂൾ ബസ് മുന്നോട്ട് എടുത്തപ്പോഴായിരുന്നു അപകടം. കുട്ടിയുടെ വീടിന്റെ മുന്നിൽ വെച്ചാണ് സംഭവം ഉണ്ടായത്. കുട്ടിയെ വീട്ടിൽ ഇറക്കി തിരികെ പോകും വഴിയായിരുന്നു അപകടം. വീടിനടുത്തെ ഇടവഴിയിൽ ബസിറങ്ങി നടക്കുന്നതിടെ കാലുവഴുതി കുട്ടി വീഴുകയായിരുന്നു. ബസ്സിന്റെ പിൻഭാഗത്തെ ചക്രമാണ് കുട്ടിയുടെ ദേഹത്ത് കയറി ഇറങ്ങിയത്. കുട്ടിയെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശ്ശൂരിൽ പിക്കപ്പ് വാനിടിച്ച് പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

0
തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് പിക്കപ്പ് വാനിടിച്ച് പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം....

വള്ളിക്കോട് കൈവരികൾ തകർന്ന് അപകടഭീഷണി ഉയർത്തി മാളിയേക്കൽ പാലം

0
വള്ളിക്കോട് : കൈവരികൾ തകർന്ന് അപകടഭീഷണി ഉയർത്തി മാളിയേക്കൽ പാലം. കൈപ്പട്ടൂർ...

യൂറോപ്പിൽ അതിശക്തമായ ഉഷ്ണതരം​ഗം ; വിവിധ രാജ്യങ്ങളിൽ കൊടുംചൂട്

0
ലണ്ടൻ: യൂറോപ്പിൽ അതിശക്തമായ ഉഷ്ണതരംഗം. മെഡിറ്ററേനിയനിൽ നിന്നുള്ള ഒരു സമുദ്ര ഉഷ്ണതരംഗം...