Sunday, January 12, 2025 9:14 pm

എം.ടി അനുസ്മരണം നവ്യാനുഭവമാക്കി ഗുരുകുലം ഹയർ സെക്കൻ്ററി സ്കൂൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എം.ടി അനുസ്മരണം മലയാളത്തിൻ്റെ മഹാമനീഷിയെ അടുത്തറിയാനുള്ള വേറിട്ട പരിപാടിയാക്കി ഇടക്കുളം ഹയർ സെക്കൻ്ററി സ്കൂൾ. സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി സമഗ്ര ശിക്ഷാ കേരളം റാന്നി ബി.പി.സി ഷാജി എ.സലാം ഉദ്ഘാടനം ചെയ്തു. എം ടി യുടെ സ്മരണയുണർത്തി പുറത്തിറങ്ങിയ എല്ലാ മലയാള പത്രങ്ങളും പ്രദർശിപ്പിച്ചു ഉപയോഗിച്ചും അക്കാദമിക താത്പര്യത്തോടെ നടത്തിയ ഉദ്ഘാടന പ്രസംഗം കുട്ടികൾക്കും അധ്യാപകർക്കും നവ്യാനുഭവമായി. സ്കൂൾ പ്രഥമാധ്യാപിക ഷേർളി ജോൺ അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻ്ററി മലയാളം അധ്യാപിക കെ പൊന്നമ്മ എം.ടി അനുസ്മരണം നടത്തി. സംസ്ഥാന കലോത്സവത്തിൽ കവിത രചനാമത്സരത്തിൽ എ ഗ്രേഡ് നേടിയ എസ് അക്ഷയ, സ്റ്റാഫ് സെക്രട്ടറി സബിത കെ സാം എന്നിവർ സംസാരിച്ചു. ഓഫീസ് സ്റ്റാഫ് ഷിബു ദാനിയൽ എംടി കോർണറിൽ വരച്ച എംടിയുടെ ചുവർ ചിത്രം ബി.പി.സി ഷാജി എ സലാം അനാശ്ചാദനം ചെയ്തു. വിദ്യാരംഗം കൺവീനർ മാനസ് രാജു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കളഞ്ഞ് കിട്ടിയ അഞ്ച് പവനിലധികം തൂക്കംവരുന്ന സ്വര്‍ണമാല ഉടമയെ കണ്ടെത്തി തിരികെ നല്‍കി ഓട്ടോ...

0
നെടുങ്കണ്ടം: ഓട്ടോയില്‍ കളഞ്ഞ് കിട്ടിയ അഞ്ച് പവനിലധികം തൂക്കംവരുന്ന സ്വര്‍ണമാല ഉടമയെ...

കഞ്ചാവുമായി യുവാവ് പിടിയിൽ

0
കൊല്ലം: കടയ്ക്കലിൽ ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 1.208 കിലോഗ്രാം കഞ്ചാവുമായി ചിറയിൻകീഴ്...

പത്തനംതിട്ടയിൽ കായിക താരമായ പെൺകുട്ടി പീഡനത്തിനിരയായ കേസിൽ 28 പേരെ അറസ്റ്റ് ചെയ്തു

0
പത്തനംതിട്ട: പത്തനംതിട്ടയിൽ കായിക താരമായ പെൺകുട്ടി പീഡനത്തിനിരയായ കേസിൽ 28 പേരെ...

മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാൽസംഗത്തിന് ഇരയാക്കിയെന്ന് പരാതി

0
മലപ്പുറം : അരീക്കോട് മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാൽസംഗത്തിന് ഇരയാക്കിയെന്ന്...