ന്യൂഡൽഹി : 24 മണിക്കൂറിലധികം തുടർച്ചയായി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് മുടങ്ങുകയോ സ്‌പീഡ് ഗണ്യമായി കുറയുകയോ ചെയ്താൽ ഉപയോക്താക്കൾക്ക് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങുന്നു. ടെലികോം സേവന ഗുണനിലവാരചട്ടത്തിൽ ഇതടക്കം ഭേദഗതികളോടെ കരടുചട്ടം ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) പ്രസിദ്ധീകരിച്ചു. ഒരു ജില്ലയാകെ മൊബൈൽ സേവനം 24 മണിക്കൂറെങ്കിലും മുടങ്ങിയാൽ മാത്രമേ ഇതുവരെ നഷ്ടപരിഹാരത്തിന് അർഹതയുണ്ടായിരുന്നുള്ളൂ. ഇതിനു പകരം ഒരു സർവീസ് ഏരിയയിലെ 10 ശതമാനമെങ്കിലും ഉപയോക്താക്കൾക്ക് തുടർച്ചയായി 24 മണിക്കൂർ ഇന്റർനെറ്റ് സേവനം തടസ്സപ്പെടുകയോ വേഗം 20 ശതമാനമെങ്കിലും കുറയുകയോ ചെയ്താൽ നഷ്ടപരിഹാരം ലഭിക്കും. തത്തുല്യമായ ദിവസവാടക അടുത്ത ബില്ലിൽ ഇളവു ചെയ്യും, തുടർച്ചയായി 4 മണിക്കൂറെങ്കിലും സേവനം മുടങ്ങിയാൽ ടെലികോം വകുപ്പിനെ കമ്പനികൾ അറിയിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























