Wednesday, April 2, 2025 7:29 am

‘റീച്ചാര്‍ജിന് ഇനി വലിയ വില നല്‍കേണ്ടി വരും’ ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ട്രായ്

For full experience, Download our mobile application:
Get it on Google Play

മൊബൈല്‍ പോർട്ടിങ്ങിലൂടെ പുതിയ വരിക്കാരാകുന്നവര്‍ക്ക് ടെലികോം കമ്പനികള്‍ ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നതിനെതിരെ ടെലിക്കോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ (ട്രായ്). മുമ്പ് ഉപയോഗിച്ച നെറ്റ്‍വര്‍ക്കിനേക്കാള്‍ മികച്ചതാണ് പുതിയ കമ്പനി എന്ന് ഉപയോക്താക്കളെ വിശ്വസിപ്പിക്കാന്‍ വേണ്ടിയാണ് പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് സേവന ദാതാക്കള്‍ വലിയ ഓഫറുകള്‍ നല്‍കുന്നത്.

എന്നാല്‍, ഇതിനെ സംബന്ധിച്ച് നിരവധി ടെലിക്കോം കമ്പനികള്‍ പരാതി നല്‍കുന്നുണ്ടെന്ന് ട്രായ് വ്യക്തമാക്കി. ഇത് വിവേചനമാണെന്നും ഇത്തരത്തിലുള്ള ഓഫറുകള്‍ നല്‍കുന്നത് 1999 ലെ ടിടിഒ 10 ക്ലോസിന്റെ ലംഘനമാണെന്നും അതോരിറ്റി പറയുന്നു.

റെഗുലേറ്ററിയില്‍ റിപ്പോര്‍ട്ട് ചെയ്തതല്ലാത്ത ഓഫറുകള്‍ നല്‍കാന്‍ പാടില്ലെന്ന് ട്രായുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഓര്‍ഡറില്‍ പറയുന്നു. സുതാര്യത വര്‍ദ്ധിപ്പിക്കാനും അന്യായമായി പിന്തുടരുന്ന കാര്യങ്ങള്‍ അവസാനിപ്പിക്കാനും താരിഫ് ഓഫറുകളിലെ വിവേചനം ഇല്ലാതാക്കാനും സഹായിക്കുന്ന ഉത്തരവാണ് ട്രായ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

ട്രായില്‍ റിപ്പോര്‍ട്ട് ചെയ്ത ഓഫറുകള്‍ മാത്രമേ ഇനി മുതല്‍ ടെലിക്കോം ഓപ്പറേറ്റര്‍മാര്‍ നല്‍കാന്‍ പാടുള്ളൂവെന്നും ഉത്തരവില്‍ പറയുന്നു. “മറ്റ് സേവന ദാതാക്കളില്‍ നിന്നും മാറി വരുന്ന ഒരു ഉപയോക്താവിന് പ്രത്യേക പരിഗണന കൊടുക്കുന്നത് നല്ല കാര്യമല്ല. അത്തരം പരിഗണനയുടെ ഉദ്ദേശം എതിരാളിയുടെ കൂടുതല്‍ ഉപയോക്താക്കളെ തങ്ങളിലേക്ക് കൊണ്ടുവരാന്‍ മാത്രമാണ്. ഇത് വിവേചനപരവും ടിടിഒയുടെ പത്താം വകുപ്പിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധവുമാണ്.” ട്രായ് ഉത്തരവില്‍ പറയുന്നു

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മകൻ അമ്മയെ കുക്കറിന്റെ അടപ്പ് കൊണ്ട് തലയ്ക്ക് അടിച്ച സംഭവത്തിൽ കേസ് എടുത്ത് പോലീസ്

0
കോഴിക്കോട് :  കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയിലിൽ മകൻ അമ്മയെ കുക്കറിന്റെ അടപ്പ്...

കാലാവസ്ഥ മുന്നറിയിപ്പ് ; ഇന്ന് മുതൽ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു. ഇന്ന് മുതൽ ശനിയാഴ്ച വരെ വിവിധ...

കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ലാ​ഭം​കൊ​യ്യു​ന്ന പ​ണ​പ്പെ​ട്ടി​യാ​യി കൊ​റി​യ​ർ ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക്സ് സ​ർ​വി​സ്

0
കോ​ഴി​ക്കോ​ട് : ന​ഷ്ട​ക്ക​ണ​ക്കു​ക​ൾ നി​ര​ത്തു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ലാ​ഭം​കൊ​യ്യു​ന്ന പ​ണ​പ്പെ​ട്ടി​യാ​യി​മാ​റു​ക​യാ​ണ് കൊ​റി​യ​ർ ആ​ൻ​ഡ്...

ഹ​ജ്ജ് യാ​ത്രി​ക​രു​ടെ ഉ​യ​ർ​ന്ന യാ​ത്ര​ക്കൂ​ലി സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി

0
ന്യൂ​ഡ​ൽ​ഹി : കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ റ​ൺ​വേ വി​ക​സ​നം പൂ​ർ​ത്തി​യാ​യി വൈ​ഡ് ബോ​ഡി...