കണ്ണൂര്‍ : കണ്ണൂരില്‍ ട്രെയിന്‍ അട്ടിമറി ശ്രമമെന്നു സംശയം. വളപട്ടണത്തിനും പാപ്പിനിശ്ശേരിക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ ചീളുകള്‍ നിരത്തിവച്ച നിലയില്‍ കണ്ടെത്തി. പോലീസും ആര്‍പിഎഫും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇന്നലെ രാത്രി മലബാര്‍ എക്‌സ്പ്രസ് കടന്നുപോയപ്പോള്‍ വലിയ കുലുക്കം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ട്രാക്കില്‍ കരിങ്കല്‍ ചീളുകള്‍ കണ്ടെത്തിയത്. രണ്ടു ദിവസവും മുമ്പും സമാന സംഭവം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അന്വേഷണം തുടങ്ങിയതായും അതിനു ശേഷമേ എന്താണ് സംഭവിച്ചത് എന്നു പറയാനാവൂ എന്നും പോലീസ് പറഞ്ഞു.
കണ്ണൂരില്‍ ട്രെയിന്‍ അട്ടിമറി ശ്രമമെന്നു സംശയം
RECENT NEWS
Advertisment