കറാച്ചി: റെയില്‍ ക്രോസ് മുറിച്ച് കടക്കുന്നതിനിടെ ബസില്‍ ട്രെയിനിടിച്ച് 18 മരണം. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്ഥാനിലെ സതേണ്‍ സിന്ദ് പ്രവിശ്യയിലെ സുക്കൂര്‍ ജില്ലയിലായിരുന്നു സംഭവം നടന്നത്. ആളില്ലാ റെയില്‍ ക്രോസ് മുറിച്ച് കടക്കുന്നതിനിടെ ബസില്‍ ട്രെയിന്‍ വന്ന് ഇടിച്ചത്.
കറാച്ചിയില്‍ നിന്നും ലഹോറിലേക്ക് പോയ പാക്കിസ്ഥാന്‍ എക്സ് പ്രസ്സ് ട്രെയിന്‍ ബസിലിടിച്ചാണ് വന്‍ അപകടം ഉണ്ടായത്. അപകടത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമാണ്. കൂടാതെ ലോക്കോ പൈലറ്റിനും പരിക്കേറ്റിട്ടുണ്ട്. അപകടത്തെതുടര്‍ന്ന് റെയില്‍വെ അന്വേഷണം ആരംഭിച്ചു.