ന്യൂഡല്‍ഹി: ലോക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വിസ് ഇന്ത്യന്‍ റെയില്‍വേ പുന:സ്ഥാപിക്കുന്നു. മെയ് 12 മുതല്‍ സര്‍വിസ് ഭാഗികമായി ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു.
മെയ് 12നാണ് ആദ്യ സര്‍വിസ്. ന്യൂഡല്‍ഹിയില്‍നിന്ന് രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലേക്കാവും സര്‍വിസ്. ആദ്യഘട്ടത്തില്‍ റിട്ടേണ്‍ യാത്ര ഉള്‍പ്പെടെ 30 സര്‍വിസുകളാണ് നടത്തുക. തിങ്കളാഴ്ച വൈകീട്ട് നാല് മുതല്‍ ബുക്കിങ് ആരംഭിക്കും.
ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരം, ദിബ്രുഗഡ്, അഗര്‍ത്തല, ഹൗറ, പാറ്റ്ന, ബിലാസ്പുര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, ബംഗളൂരു, ചെന്നൈ, മഡ്ഗാവ്, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മു താവി എന്നിവിടങ്ങളിലേക്കാണ് സര്‍വിസ് നടത്തുക. യാത്രക്കാര്‍ക്ക് മാസ്കുകള്‍ നിര്‍ബന്ധമാണ്. രോഗലക്ഷണമുള്ളവരെ യാത്രചെയ്യാന്‍ അനുവദിക്കില്ലെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.