ഡോ. എം.എസ്. സുനിലിന്റെ 169 -മത് സ്നേഹഭവനം ലീലാമണിയമ്മക്കും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ. എം. എസ് സുനിൽ ഭവന രഹിതർക്ക് പണിതു നൽകുന്ന 169 – മത്തെ വീട് പ്രളയത്തിൽ വീടുള്‍പ്പെടെ സർവസവും നഷ്ടപ്പെട്ട റാന്നി തോട്ടമൺ ആലുംമൂട്ടിൽ ലീലാമണിയമ്മക്കും കുടുംബത്തിനും നല്‍കി.  ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ സഹായത്തോടെയാണ് ഭവനം നിർമിച്ചു നൽകിയത്.

വീടിന്റെ താക്കോൽ ദാനം രാജു എബ്രഹാം എം. എൽ. എ. നിർവഹിച്ചു. കഴിഞ്ഞ പ്രളയത്തിൽ ഉണ്ടായിരുന്ന പഴയ വീട് നഷ്ടപ്പെടുകയും കയറികിടക്കുവാൻ ഇടമില്ലാതെ കഴിഞ്ഞിരുന്ന ലീലാമണിയമ്മയുടെയും കുടുംബത്തിന്റെയും ദയനീയാവസ്‌ഥ രാജു എബ്രഹാം എം. എൽ. എ. ആണ് സുനില്‍ ടീച്ചറിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. അതിൻപ്രകാരം സോഷ്യൽ ക്ലബ്ബിന്റ സഹായത്താൽ 2 മുറികളും, ഹാളും, അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് പണിത് നൽകുകയായിരുന്നു. പ്രളയ ബാധിതർക്ക് ടീച്ചർ പണിതു നൽകുന്ന 23 – മത് വീടാണിത്. ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശശികല രാജശേഖരൻ, പി. ആർ. പ്രസാദ്, കെ. പി. ജയലാൽ, ഷിനു. സി. എസ്., വിജോയ് പുള്ളോലിൽ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...