തിരുവനന്തപുരം: ശബരിമല മകരവിളക്കും പൊങ്കല്‍ ഉത്സവവും പ്രമാണിച്ച് കേരളത്തിൽ നിന്നും ചെന്നൈയിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു. യാത്രക്കാർക്ക് സുഗമമായ യാത്ര പ്രദാനം ചെയ്യാനാണ് റയിൽവെയുടെ ഈ തീരുമാനം. പൊതുവെ ഈ കാലങ്ങളിൽ തമിഴ്നാട്ടിൽ നിന്നും ധാരാളം തീർത്ഥാടകർ കേരളത്തിലേക്കും കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും സഞ്ചരിക്കാറുണ്ട്. ഇത് കണക്കിലെടുത്താണ് ട്രെയിനുകൾ അനുവദിച്ചത്. ദക്ഷിണ റെയില്‍വേ തിരുവനന്തപുരത്തു നിന്നും എറണാകുളത്തു നിന്നും ചെന്നൈയിലേയക്കും തിരിച്ചും പ്രത്യേക ട്രെയിനുകള്‍ ഓടിക്കും. ഈ ട്രെയിനുകളിൽ മുന്‍കൂര്‍ റിസര്‍വേഷനുകള്‍ ആരംഭിച്ചു.
ട്രെയിനുകൾ സംബന്ധിച്ച വിശദാംശങ്ങൾ :
1 . ട്രെയിന്‍ നമ്പര്‍ 06058: തിരുവനന്തപുരം സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ (ജനുവരി 15ന് 04.25 ന് പുറപ്പെടും)
2. മ്പര്‍ 06059: എം.ജീ.ആര്‍. ചെന്നൈ-തിരുവനന്തപുരം സെന്‍ട്രല്‍ ( ജനുവരി 16ന് 01.00 ന് പുറപ്പെടും)
3. ട്രെയിന്‍ നമ്പര്‍ 06046: എറണാകുളം – – ചെന്നൈ (- ജനുവരി 16ന് 06.15ന് പുറപ്പെടും)
4. ട്രെയിന്‍ നമ്പര്‍ 06047: എം.ജീ.ആര്‍.-എറണാകുളം (ജനുവരി 17ന് 10.30 അങല്‍ പുറപ്പെടും)