Saturday, May 10, 2025 3:25 pm

ട്രെയിനില്‍ യാത്രക്കാരന്റെ പുകവലി ഹാനികരമായി ; മുന്നോട്ടു നീങ്ങാതെ നേത്രാവതി തിരൂരിൽ നിന്നു

For full experience, Download our mobile application:
Get it on Google Play

തിരൂർ : ട്രെയിനിനുള്ളിൽ പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ആരും കാണുന്നില്ല എന്ന് കരുതി രക്ഷപ്പെട്ടു എന്ന് കരുതണ്ട. ആധുനിക രീതിയിലുള്ള പുത്തൻ ട്രെയിൻ കോച്ചുകളിലാണ് നിങ്ങൾ യാത്ര ചെയ്യുന്നതെങ്കിൽ പുകവലിച്ചാൽ ഇനി നാട്ടുകാർ മൊത്തം അറിയും. നടപടികൾ നേരിടേണ്ടിയും വരും. എച്ച്.എൽ.ബി റേക്കുകകളുള്ള എ.സി.കോച്ചിനുള്ളിൽ കഴിഞ്ഞ ദിവസം യാത്രക്കാരൻ പുകവലിച്ചതിനെ തുടർന്ന് നേത്രാവതി എക്സ്പ്രസ് തിരൂരിൽ നിന്നു. തീയോ പുകയോ ഉയർന്നത് കൊണ്ടാണ് ട്രെയിൻ പെട്ടെന്ന് നിന്നതെന്ന് മനസ്സിലായി. വിശദമായ പരിശോധന അധികൃതർ നടത്തിയെങ്കിലും എവിടേയും തീയും പുകയും കണ്ടെത്തനായില്ല.

തീയും പുകയും കണ്ടെത്തുന്ന ഡിറ്റക്ടറിന് സമീപത്ത് നിന്ന് ആരോ പുകച്ചതാണെന്ന് പിന്നീട് മനസ്സിലായി. പുകയും തീയും തിരിച്ചറിയുന്ന സംവിധാനം നിലവിൽ എൽ.എച്ച്.ബി. റേക്കുകളുള്ള എല്ലാ എ.സി.കോച്ചുകളിലും ഘടിപ്പിച്ചിട്ടുണ്ട് റെയിൽവേ. ഈ സംവിധാനം പുകവലിക്കുന്നവർക്കും ഹാനികരമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. റെയിൽവേ സ്റ്റേഷനുകളിലും ഇത്തരത്തിലുള്ള സംവിധാനം ഏർപ്പാടാക്കി വരുന്നുണ്ട്. പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ ഇതിനോടകം ഡിറ്റക്ടറുകൾ പ്രവർത്തിച്ചു തുടങ്ങി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുത് ; ദുരന്തനിവാരണ അതോറിറ്റി

0
ന്യൂ ഡൽഹി: മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി...

സി.പി.ഐ പ്രമാടം ലോക്കൽ സമ്മേളനം നടന്നു

0
പ്രമാടം : ജില്ലാ ആസ്ഥാനത്തോട് ചേർന്ന് കിടക്കുന്ന പ്രമാടം ഗ്രാമപഞ്ചായത്ത്‌ നിവാസികൾക്ക്...

വല്യവെട്ടം ശിവപാർവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികം നടന്നു

0
പ്രക്കാനം : വല്യവെട്ടം ശിവപാർവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികവും ഭഗവാന് ഭക്തജനങ്ങൾ...

ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന യോ​ഗം അവസാനിച്ചു

0
ന്യൂഡൽഹി: അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിനിടെ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന...