കർഷകർക്ക് മുന്നിൽ ഫാസിസ്റ്റ് പ്രധാനമന്ത്രി മുട്ടുമടക്കി : കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജ്യത്തെ കർഷകർക്ക് മുന്നില്‍ നരേന്ദ്ര മോദിയെന്ന ഫാസിസ്റ്റ് ഭരണാധികാരിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എംപി. മോദിയുടെ പതനം കര്‍ഷക സമര ഭൂമിയില്‍ നിന്ന് ആരംഭിച്ചിരിക്കുന്നു. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന് ശുഭ സൂചന നല്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യ നടത്തിയ ഐതിഹാസിക പോരാട്ടത്തെ അനുസ്മരിപ്പിക്കുന്നതാണ് കര്‍ഷക സമരം. ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് നടത്തിയ സമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ഭരണകൂടം പലതവണ ശ്രമിച്ചു. 750ലധികം കര്‍ഷകരാണ് 15 മാസം നീണ്ട പ്രക്ഷോഭത്തിനിടയില്‍ കൊല്ലപ്പെട്ടത്. കര്‍ഷക ലക്ഷങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്നും സുധാകരൻ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പായി കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കാനുള്ള പ്രധാനമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണെന്നും സുധാകരന്‍ പാറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിഞ്ഞ മദ്യക്കുപ്പി തിരികെ നല്‍കിയാല്‍ ഇനി 20 രൂപയില്ല ; പദ്ധതി നിര്‍ത്തലാക്കി ബെവ്കോ

0
കൊച്ചി : പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതി നിര്‍ത്തലാക്കി ബെവ്‌കോ....

ഇറാൻ-ഒമാൻ ചർച്ച ധാരണയിലെത്തിയതായി റിപ്പോർട്ട് ; എണ്ണവില കുറഞ്ഞേക്കും

0
ദുബൈ: ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറക്കുന്നത് പരി​ഗണനയിൽ. ഇറാനും ഒമാനും മാത്രം...

സിജെപിയുടെ തുടര്‍സമരപരിപാടികള്‍ ഇന്നറിയാം ; നേതൃയോഗത്തിനു ശേഷം ഉച്ചയ്ക്ക് വാര്‍ത്താസമ്മേളനം

0
ഡൽഹി : കോക്‌റോച്ച് ജനത പാര്‍ട്ടിയുടെ തുടര്‍സമരപരിപാടികള്‍ എന്തെന്ന് ഇന്നറിയാം. ദ്വിദിന...

എഫ്സിആർഎ ഭേദഗതി ബിൽ അടുത്ത ദിവസം സഭയിൽ കൊണ്ടു വരൻ നീക്കം ;...

0
ഡൽഹി : എഫ്സിആർഎ ഭേദഗതി ബില്ലിൽ തിരക്കിട്ട നീക്കവുമായി കേന്ദ്രം. ബിൽ...