ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ഭര്‍ത്താവ് തലകറങ്ങി വീണതിനെ തുടര്‍ന്ന് ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കടുത്ത തലവേദനയെ തുടര്‍ന്ന്, ഭര്‍ത്താവ് താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിന് സമീപമുള്ള ആശുപത്രിയില്‍ രക്തസമ്മര്‍ദം നോക്കാനാണ് എത്തിയത്. എന്നാല്‍ രക്തസമ്മര്‍ദം സാധാരണ നിലയിലായിരുന്നു. മറ്റു ബുദ്ധിമുട്ടുകളും ഇല്ലായിരുന്നു. കുറച്ച്‌ കഴിഞ്ഞപ്പോള്‍ തലവേദന മാറുകയും ചെയ്തു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിശ്ചയിച്ചിരുന്ന ഔദ്യോഗിക പരിപാടികള്‍ എല്ലാം അതുപോലെ നടന്നെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രി 8.30നു കാറില്‍ പത്തനംതിട്ടയില്‍ നിന്നു പുറപ്പെട്ട് പുലര്‍ച്ചെ ആറു മണിയോടെയാണ് മന്ത്രി കാസര്‍കോട് എത്തിയത്. രാത്രിയിലെ ദീര്‍ഘയാത്ര ആയതിനാലാണ് ഭര്‍ത്താവ് ഡോ. ജോര്‍ജ് ജോസഫ് ഒപ്പം യാത്ര ചെയ്തത്. രാത്രി മുഴുവന്‍ ഉറങ്ങാതെ യാത്ര ചെയ്തതിനെ തുടര്‍ന്നുണ്ടായ തലവേദന മാത്രമായിരുന്നു ആരോഗ്യപ്രശ്‌നമെന്നും മരുന്ന് കഴിച്ച്‌ അരമണിക്കൂറിനകം ആശ്വാസമായതോടെ ആശുപത്രിവിട്ടെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...