ബാലസോർ ട്രെയിൻ ദുരന്തം ; ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സിസ്റ്റത്തില്‍ ബാഹ്യ ഇടപെടലെന്ന് സൂചന ; 40 പേരുടെ മരണം വൈദ്യുതാഘാതമേറ്റെന്നും സംശയം

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന സംശയം ആവര്‍ത്തിച്ച് റെയില്‍വേ അധികൃതര്‍. ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സിസ്റ്റത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് വാദം. ഇന്റര്‍ലോക്കിങ് സിഗ്‌നല്‍ സംവിധാനത്തില്‍ പിഴവുകള്‍ അപൂര്‍വമാണെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. ഒരിക്കൽ ട്രെയിൻ പോകേണ്ട ട്രാക്ക് സെറ്റ് ചെയ്ത് ലോക്ക് ചെയ്താൽ, ട്രെയിൻ കടന്നുപോകുന്നതുവരെ മാറ്റം വരുത്താൻ കഴിയില്ല.

ബാഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിൽ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ഇന്റർലോക്കിങ് സംവിധാനത്തിൽ ‘ബാഹ്യ ഇടപെടൽ’ ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം റെയിൽവേ സംഘത്തിന്റെ റിപ്പോർട്ടിലുള്ളത്. കൊറോമണ്ഡൽ എക്സ്പ്രസിന്റെ പാളം തെറ്റിയ ബോഗികളിലുണ്ടായിരുന്ന 40 പേർ മരിച്ചത് വൈദ്യുതാഘാതമേറ്റാണെന്നും റിപ്പോർട്ടുകളുണ്ട്. മരിച്ചവരുടെ ശരീരത്തിൽ പരുക്കുകൾ സംഭവിച്ചിട്ടില്ലെന്ന രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലാണ് ഈ സംശയത്തിന് കാരണം.

അപകടത്തിൽ പൊട്ടിയ വൈദ്യുതകമ്പികൾ വീണതാകാം മരണ കാരണമെന്നാണ് വിലയിരുത്തൽ. അതേസമയം അപകടത്തില്‍ മരിച്ചവരില്‍ 101 പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ടെന്ന് ഈസ്റ്റേണ്‍ സെന്‍ട്രല്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ റിങ്കേഷ് റോയി അറിയിച്ചു. തിരിച്ചറിഞ്ഞ 55 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. അപകടത്തില്‍ 1100 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 200 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണെന്നും റിങ്കേഷ് റോയി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...