പത്തനംതിട്ട : റോഡ് സുരക്ഷ, കുട്ടികളുമായി ഇടപഴകുന്ന രീതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍, വ്യക്തിത്വ വികസനം, പൊതുവായി പാലിക്കേണ്ട മാനദണ്ഡങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ അവബോധം നല്‍കുന്നതിനായി ജില്ലയിലെ സ്വകാര്യബസ് ജീവനക്കാര്‍ക്ക് നാലു ഘട്ടമായി പരിശീലന പരിപാടി സംഘടിപ്പിക്കും. ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും നല്‍കും. ജില്ലയിലെ വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍, യാത്രാ ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിന് പത്തനംതിട്ട കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയിലാണ് തീരുമാനം.
പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമിന്റേയോ, തിരിച്ചറിയല്‍ കാര്‍ഡിന്റെയോ അടിസ്ഥാനത്തില്‍ സ്വകാര്യ ബസുകളില്‍ കണ്‍സഷന്‍ അനുവദിക്കും. സര്‍വകലാശാലകളുടെ കീഴിലുള്ള കോളജുകള്‍, പോളിടെക്‌നിക്കുകള്‍, ഐടിഎകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്ഥാപന മേധാവി നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ കണ്‍സഷന്‍ അനുവദിക്കും. ഇവയിലൊന്നും ഉള്‍പ്പെടാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ആര്‍ടിഒ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് മുഖേന കണ്‍സഷന്‍ നല്‍കും.
രാവിലെ ആറു മുതല്‍ വൈകുന്നേരം ഏഴു വരെ സൗജന്യ യാത്ര അനുവദിക്കും. കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്ന കാര്യം അതത് ഡിടിഒമാര്‍ ഉറപ്പു വരുത്തണം. എല്ലാ സ്വകാര്യ ബസുകളിലും ജോയിന്റ് ആര്‍ടിഒമാരുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കും. സ്റ്റുഡന്റ്സ് കണ്‍സഷന്‍ സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിന്് എല്ലാ ബസിലും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ മൊബൈല്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്നും യോഗം തീരുമാനിച്ചു.
വിദ്യാര്‍ഥികളോട് മോശമായി പെരുമാറുക, സീറ്റ് നിഷേധിക്കുക, അമിത ചാര്‍ജ് ഈടാക്കുക തുടങ്ങിയ പരാതികള്‍ ഉണ്ടാകരുതെന്നും അങ്ങനെയുള്ള പരാതികള്‍ ശ്രദ്ധയിപെട്ടാല്‍ കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും, പെണ്‍കുട്ടികളുടെ യാത്രാ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ വീഴ്ച ഉണ്ടാകരുതെന്നും സബ് കളക്ടര്‍ സഫ്‌ന നസറുദീന്‍ പറഞ്ഞു.
തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും യാത്രാനുമതി നല്‍കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും കൂടാതെ സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിവസങ്ങളില്‍ വിദ്യാര്‍ഥികളെ സൗജന്യ നിരക്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നും ആര്‍ടിഒ എ.കെ. ദിലു പറഞ്ഞു. യോഗത്തില്‍ അടൂര്‍ ജോയിന്റ് ആര്‍ടിഒ ഗീതാകുമാരി, മല്ലപ്പള്ളി ജോയിന്റ് ആര്‍ടിഒ റ്റി.പി. പ്രദീപ് കുമാര്‍, റാന്നി ജോയിന്റ് ആര്‍ടിഒ മുരളിധരന്‍ ഇളയത്, കോന്നി ജോയിന്റ് ആര്‍ടിഒ സി. ശ്യാം, തിരുവല്ല ജോയിന്റ് ആര്‍ടിഒ ഇ.സി. പ്രദീപ്, പാരലല്‍ കോളജ് പ്രതിനിധി, പ്രൈവറ്റ് ബസ് ഉടമകളുടെ പ്രതിനിധികള്‍, ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്‍ പ്രതിനിധികള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033