Friday, May 9, 2025 11:51 am

ഹയര്‍സെക്കന്ററി അധ്യാപകരുടെ സ്ഥലമാറ്റം : ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യഭ്യാസ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഹയര്‍സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലമാറ്റത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പൊതു വിദ്യഭ്യാസ വകുപ്പ്. ഉദ്യോഗസ്ഥരുമായും നിയമവിദഗ്ധരുമായും കൂടിയാലോചിച്ച ശേഷമാകും അന്തിമതീരുമാനം ഉണ്ടാവുക. ട്രൈബ്യൂണലിന്റെ വിധി ഹൈക്കോടതി ശരി വച്ചാല്‍ വീണ്ടും തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്ന് കാണിച്ചാണ് സ്ഥലമാറ്റപട്ടിക അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദാക്കിയത്. ഒരു മാസത്തിനകം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന തരത്തില്‍ പട്ടിക പുനഃപ്രസിദ്ധീകരിക്കണം എന്നും ട്രൈബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നു. എന്നാല്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. ആശയവിനിമയത്തിലെ അപാകതയാണ് പ്രതിസന്ധിക്ക് കാരണം. അതുകൊണ്ട് തന്നെ ഉടനടി നിയമോപദേശം തേടി ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ഫെബ്രുവരിയില്‍ പട്ടിക ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സ്റ്റേ നീക്കം ചെയ്തില്ല എന്ന് മാത്രമല്ല വിഷയത്തില്‍ ഇടപെടാനും കോടതി തയ്യാറായില്ല. പകരം ട്രൈബ്യൂണലില്‍ തന്നെ പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇക്കുറിയും അതേ നിലപാട് തന്നെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ സര്‍ക്കാറിന് അത് വീണ്ടും തിരിച്ചടിയാകും. അപ്പീല്‍ പോയാല്‍ കാലതാമസം ഉണ്ടാകുമെന്നതിനാല്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് പ്രശ്‌നപരിഹാരം ഉണ്ടാകുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു

0
ആലപ്പുഴ : ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. കരുമാടി...

തെരുവുനായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ലഭിച്ചത് മൂന്നുലക്ഷം രൂപമാത്രം ; നഷ്ടപരിഹാരത്തുക...

0
റാന്നി : തെരുവുനായയുടെ കടിയേറ്റ് അഭിരാമി മരിച്ചിട്ട് മൂന്നുവർഷമായെങ്കിലും നഷ്ടപരിഹാരമായി...

സേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

0
ന്യൂഡൽഹി: അതിർത്തി മേഖലകളിൽ പാകിസ്ഥാൻ പ്രകോപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ്...

നമ്മുടെ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമൊപ്പം അണിചേരുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് : മുഖ്യമന്ത്രി...

0
കണ്ണൂര്‍ : പാകിസ്ഥാനും ഇന്ത്യയും തമ്മിൽ നടക്കുന്ന സംഘര്‍ഷങ്ങളിൽ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ്...