മുംബൈ: മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ട്രാന്‍സ്ജെന്‍ഡര്‍ ജീവനോടെ കുഴിച്ചിട്ടു. വീട്ടുകാര്‍ ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ ദേഷ്യത്തിലാണ് കൊല.
കുഞ്ഞ് ജനിച്ചാല്‍ സന്തോഷസൂചകമായി ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് മഹാരാഷ്ട്രയില്‍ പലയിടങ്ങളിലും പണവും മറ്റു വസ്തുക്കളും (ബക്ഷിഷ്) നല്‍കുന്ന പതിവുണ്ട്. ഇതനുസരിച്ചാണ് ട്രാന്‍സ്ജെന്‍ഡര്‍ കന്നുവും കൂട്ടാളിയും പെണ്‍കുഞ്ഞിന്റെ വീട്ടിലെത്തി പണം ചോദിച്ചത്.
2000 രൂപയും സാരിയുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ വൈകിട്ടു കുഞ്ഞിന്റെ പേരിടലിനു വരാന്‍ പറഞ്ഞ് അവര്‍ തിരിച്ചയച്ചു. ഇതോടെ തര്‍ക്കവും വഴക്കുമായി. അന്നു രാത്രിയാണ് കുഞ്ഞിനെ തട്ടിയെടുത്തു ക്രൂരമായി കൊലപ്പെടുത്തിയത്. കന്നു കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.