തിരുവനന്തപുരം : ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങൾ അതേ പടി നടപ്പിലാക്കാനാകില്ല. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കും. ജസ്റ്റിസ് രാമചന്ദ്രനുമായും ആശയവിനിമയം നടത്തണം. ജനങ്ങളുടെ മേൽ അമിത ഭാരം അടിച്ചേൽപ്പിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ബസുടമകളുമായി മന്ത്രി നടത്തിയ ചർച്ച ധാരണയാകാതെ പിരിഞ്ഞു. എത്ര രൂപ വർധിപ്പിക്കണമെന്ന് ചർച്ച ചെയ്ത ശേഷം തീരുമാനിക്കും. തുടർ ചർച്ചകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.
സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കും : ഗതാഗത മന്ത്രി ആന്റണി രാജു
RECENT NEWS
Advertisment