പത്തനംതിട്ട : നഗരത്തിലെ ഗതാഗത പരിഷ്കാരങ്ങൾ സംബന്ധിച്ച് നേരിട്ട് പരിശോധന നടത്താൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി അധ്യക്ഷൻ കൂടിയായ പത്തനംതിട്ട നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തും.
ജില്ലാ ആസ്ഥാനത്ത് സമഗ്രമായ ഗതാഗത പരിഷ്കാരങ്ങൾ നടപ്പാക്കാൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയോഗം തീരുമാനമെടുത്തിരുന്നു. വൺവേ സംവിധാനം പുനഃക്രമീകരിക്കുക, റോഡരികിലെ പാർക്കിങ് ഒഴിവാക്കി യാത്ര സുഗമമാക്കുക, ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കുക, ഭാരവാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നതിനും സാധനങ്ങളുടെ കയറ്റിറക്ക് നടത്തുന്നതിനും ക്രമീകരണമേർപ്പെടുത്തുക, പാർക്കിങ്ങിനായി കൂടുതൽ സ്ഥലം കണ്ടെത്തുക തുടങ്ങിയ പരിഷ്കാരങ്ങളാണ് ആലോചിച്ചിട്ടുള്ളത്.
ഇതിന്റെ ഭാഗമായി പൊതുജനങ്ങളിൽനിന്ന് നേരിട്ടും നഗരസഭാ സെക്രട്ടറിയുടെ ഇ മെയിൽ വിലാസത്തിലും അഭിപ്രായങ്ങൾ സ്വീകരിച്ചിരുന്നു. സന്ദർശന സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് നേരിട്ട് അഭിപ്രായം അറിയിക്കാനും അവസരമുണ്ടെന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ പറഞ്ഞു.
സമയവും സ്ഥലവും
സെൻട്രൽ ജങ്‌ഷൻ-രാവിലെ 9.30
മിനി സിവിൽ സ്റ്റേഷൻ-10.00
കെ.എസ്.ആർ.ടി.സി.ബസ്‌സ്റ്റേഷൻ ജങ്‌ഷൻ-1
നഗരസഭാ പുതിയ ബസ്‌സ്റ്റാൻഡ്, അബാൻ ജങ്‌ഷൻ-11.00
സ്റ്റേഡിയം ജങ്‌ഷൻ-െവെകീട്ട് 5.00
കോളേജ് ജങ്‌ഷൻ-5.30
കുമ്പഴ-6.00