വിദേശത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ നോര്‍ക്കയില്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യണം ; ഇവരെ തിരികെ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും : മു​ഖ്യ​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ തി​രി​കെ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ചാ​യി​രി​ക്കും വിദ്യാ​ര്‍​ഥി​ക​ളെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ളെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ന്റെ  ഭാ​ഗ​മാ​യി അ​വ​ര്‍​ക്കാ​യി നോര്‍ക്കയില്‍  പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള സംവിധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഈ ​വെ​ബ്സൈ​റ്റി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കും.

പേ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു ക​ഴി​ഞ്ഞാ​ല്‍ എ​ത്ര വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ങ്ങ​നെ അ​ക​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യും. ഇവരെ എ​ങ്ങ​നെ കൊ​ണ്ടു​വ​ര​ണം എ​ന്ന കാ​ര്യം സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ത​ന്നെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ത​യാ​റാ​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...