തിരുവനന്തപുരം: മുന്നൂറിലേറെ നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി ഉയർന്ന തിരുവിതാംകൂർ സഹകരണ സംഘത്തിന്റെ പ്രസിഡന്റായ ബി.ജെ.പി. നേതാവ് തന്റെ വീട്ടിൽ നിക്ഷേപകർ കടന്നു വരുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഹർജി പരിഗണിച്ച കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ ഉത്തരവായി. ഏകപക്ഷീയമായ നിരോധന ഉത്തരവെന്ന ഹർജിക്കാരന്റെ വാദം പ്രിൻസിപ്പൽ മുൻസിഫ് ജി.എസ്.മിഥുൻ ഗോപി അംഗീകരിച്ചില്ല. ബി.ജെ.പി.നേതാവും ശ്രീകണ്‌ഠേശ്വരം നയനയിൽ താമസക്കാരനുമായ എം.എസ്.കുമാർ, സംഘത്തിന്റെ ഡയറക്ടർ ബോർഡ് മെമ്പറും പാൽക്കുളങ്ങര കോഴിയോട്ട് ലെയ്‌ൻ ഗണഗീതത്തിൽ താമസക്കാരനുമായ എസ്.ഗണപതി പോറ്റി എന്നിവരാണ് ഹർജിക്കാർ. താൻ താമസിക്കുന്നത് മകൻ വില കൊടുത്ത് വാങ്ങിയ വീട്ടിലാണെന്നാണ് കുമാറിന്റെ വാദം. സംഘത്തിൽ ആകെ നിക്ഷേപമായ 41 കോടി രൂപയിൽ 20 കോടി രൂപയാണ് വായ്പയായി നൽകിയിട്ടുള്ളത്. മുന്നൂറിലേറെ നിക്ഷേപകർക്കാണ് നിക്ഷേപം മടക്കി കിട്ടാനുള്ളത്. സഹകരണ വകുപ്പിന്റെ കണക്ക് പ്രകാരം 900 നിക്ഷേകർക്ക് പണം നൽകാനുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.