ശബരിമലയിൽ വെർച്ച്വൽ ക്യൂ സ്ലോട്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണത്തിൽ ഇളവ് വരുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്

For full experience, Download our mobile application:
Get it on Google Play

പന്തളം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ശബരിമലയിൽ വെർച്ച്വൽ ക്യൂ സ്ലോട്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണത്തിൽ ഇളവ് വരുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വെർച്ചൽ ക്യൂ സ്ലോട്ടുകൾ ദേവസ്വം ബോർഡ് വീണ്ടും തുറന്നു. അയ്യപ്പ സംഗമം നടക്കുന്ന ദിവസത്തെ വെർച്ച്വൽ ക്യൂ സ്ലോട്ടുകൾ ഇന്നലെ ബ്ലോക്ക് ചെയ്തിരുന്നു. 19,20 തീയതികളിൽ ആയിരുന്നു നിയന്ത്രണം. രണ്ടു ദിവസങ്ങളിൽ പതിനായിരത്തിൽ താഴെ ഭക്തർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. ഹൈക്കോടതി നിർദേശം മറികടന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. മാസ പൂജയ്ക്കായി 16 മുതൽ 21 വരെയാണ് ശബരിമല നട തുറക്കുന്നത്. ഈ ദിവസങ്ങളിൽ സാധാരണ അമ്പതിനായിരം വരെയാണ് വെർച്ചൽ ക്യൂ സ്ലോട്ടുകൾ അനുവദിക്കുക. അയ്യപ്പ സം​ഗംമത്തിന് എത്തുന്ന പ്രതിനിധികൾക്ക് ദർശനം ഒരുക്കാനായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. അയ്യപ്പ സംഗമത്തിന്റെ പേരിൽ സാധാരണ ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു. ഇത് മറികടന്നാണ് ഭക്തർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...