Thursday, September 12, 2024 7:30 pm

വയനാടിനൊരു കൈത്താങ്ങ് ; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരു കോടി രൂപ നല്‍കും. ദേവസ്വം ബോര്‍ഡ് രൂപീകൃതമായതിന്റെ 75 വര്‍ഷം പിന്നിടുകയാണെങ്കിലും ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഡയമണ്ട് ജൂബിലിയുമായി ബന്ധപ്പെട്ട് ആര്‍ഭാടപരമായ ആഘോഷങ്ങള്‍ ഉണ്ടാവുകയില്ലെന്നും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. ദേവസ്വം മേഖലയില്‍ സമ്പൂര്‍ണ കമ്പ്യുട്ടര്‍വല്‍ക്കരണം നടപ്പാക്കുമെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി. മുന്‍പേ ഇക്കാര്യം പറഞ്ഞതായിരുന്നു എന്ന് ചൂണ്ടിക്കാണിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന മുഴുവന്‍ ക്ഷേത്രങ്ങളിലും ഇ കാണിക്ക സംവിധാനം നടപ്പാക്കിയതായും അറിയിച്ചു. ഘട്ടം ഘട്ടമായി മറ്റു ക്ഷേത്രങ്ങളില്‍ ഇത് നടപ്പാക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ മൂന്ന് ഫ്രീ ഡയാലിസിസ് സെന്ററുകള്‍ ആരംഭിക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു. തിരുവനന്തപുരത്തെ സെന്റര്‍ ചിങ്ങം 1 ന് ആരംഭിക്കും. തിരുവനന്തപുരത്തിന് പുറമെ കൊട്ടാരക്കര, ഹരിപ്പാട് എന്നിവിടങ്ങളിലാണ് ഡയാലിസിസ് സെന്ററുകള്‍ ആരംഭിക്കുക. ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആരംഭിക്കുമെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി. പൊതുജനങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പിലാക്കാനാണ് ബോര്‍ഡ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

വാഹനപകടത്തിൽ അന്തരിച്ച ജെൻസന്റെ മൃതദേഹം സംസ്കരിച്ചു

0
കൽപ്പറ്റ: വാഹനപകടത്തിൽ അന്തരിച്ച ജെൻസന്റെ മൃതദേഹം സംസ്കരിച്ചു. വയനാട് ഉരുൾപൊട്ടലിൽ കുടുംബം...

തെറ്റായ നോ-ബോള്‍ തീരുമാനത്തിനെതിരെ പരാതി നല്‍കി കൊച്ചി ബ്ലൂടൈഗേഴ്‌സ്

0
കൊച്ചി: കൊല്ലം സെയിലേഴ്‌സിനെതിരെയുള്ള മത്സരത്തിലെ തെറ്റായ നോ-ബോള്‍ തീരുമാനത്തിനെതിരെ കൊച്ചി ബ്ലൂ...

എതിരാളികൾക്ക് പോലും സ്‍നേഹത്തോടെയും ആദരവോടെയും സമീപിക്കാൻ കഴി‌ഞ്ഞ നേതാവായിരുന്നു യെച്ചൂരിയെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് എതിരാളികൾക്ക് പോലും അങ്ങേയറ്റം സ്‍നേഹത്തോടെയും ആദരവോടെയും സമീപിക്കാൻ കഴി‌ഞ്ഞ...

പുതമൺ പാലത്തിൻ്റെ ടെൻഡർ മന്ത്രിസഭ അംഗീകരിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

0
റാന്നി: പുതമൺ പാലത്തിൻ്റെ ടെൻഡർ മന്ത്രിസഭ അംഗീകരിച്ചതായി അഡ്വ. പ്രമോദ് നാരായൺ...