നട്ടുച്ചയ്ക്കും മഞ്ഞിറങ്ങുന്ന മേഘമല ; കൈയ്യെത്തിപ്പിടിക്കാം മേഘങ്ങളെ

For full experience, Download our mobile application:
Get it on Google Play

പകൽ മുഴുവനും കുന്നിറങ്ങി വരുന്ന മേഘങ്ങളുടെ നാട്.. വളഞ്ഞു കിടക്കുന്ന ചുരം കയറിയെത്തുന്ന അത്ഭുത ലോകം. മലയാളികൾക്ക് കൗതുകം സമ്മാനിക്കുന്ന ഈ ഇടമാണ് മേഘമല. പേരിലെ വ്യത്യസ്തത തന്നെയാണ് ഇവിടുത്തെ കാഴ്ചകളിലും കാത്തിരിക്കുന്നത്. കാഴ്ചയിലും കാലാവസ്ഥയിലും ഒക്കെ മൂന്നാറിനോട് മത്സരിച്ചു നിൽക്കുന്ന ഇവിടം പക്ഷേ അധികമായില്ല സഞ്ചാരികളുടെ പ്രിയ ലക്ഷ്യസ്ഥാനമായി മാറിയിട്ട്. തമിഴ്നാടിന്‍റെ നാടൻ കാഴ്ചകളും കൃഷിയും ഗ്രാമങ്ങളും കണ്ട് പോകുമ്പോൾ മേഘങ്ങളെ മുത്തി നിൽക്കുന്ന തേയിലത്തോട്ടം കണ്ടു കയറിച്ചെല്ലുന്ന ഇടമാണ് നമ്മുടെ മേഘമല.

മേഘമലയേക്കാൾ കൗതുകം ഇവിടേക്കുള്ള യാത്രയാണ്. കുമളിയിലെത്തി കമ്പം ചുരമിറങ്ങി ചിന്നമണ്ണൂർ വഴിയാണ് മേഘമലയിലേക്കുള്ള വഴി. ഇടുക്കി യാത്രയിൽ ഒരു പകലും ഒരു രാത്രിയും കൂടി അധികമെടുത്താൽ ആർക്കും ഒന്നു പോയി കണ്ട് വരാം ഈ നാട്. പച്ചയാണ് മേഘമലെയുടെ നിറം. തേയിലക്കാടുകൾ മേഘമലയ്ക്ക് സ്നേഹത്തോടെ സമ്മാനിച്ച നിറം. 18 ഹെയർ പിൻ വളവുകൾ താണ്ടി മേഘമലയിലേത്തുക എന്നത് ഒരു ചില്ലറ കാര്യമല്ല. കൊടും വളവും നട്ടുച്ചയ്ക്ക് പോലും മുന്നറിയിപ്പില്ലാതെ എത്തുന്ന കോടമഞ്ഞും പതിവിലും നേരത്തെയെത്തുന്ന സന്ധ്യയും എല്ലാം ചേരുമ്പോൾ മേഘമലയായി. ഒന്നു കയ്യെത്തിപ്പിടിച്ചാൽ മേഘം കയ്യിലെത്തുന്ന ഇടം കൂടിയാണ് ഇവിടം.

ഒരു മൂന്നാർ യാത്ര പോലെയോ ഊട്ടി ട്രിപ്പ് പോലെയോ ഒക്കെ മനസ്സിൽ കണ്ടാണ് പലരും മേഘമലയുടെ ചുരങ്ങൾ കയറുന്നത്. എന്നാൽ അങ്ങനെയൊരു മനസ്സോടെയാണ് പോകുന്നതെങ്കിൽ മേഘമല നിരാശപ്പെടുത്തും എന്ന കാര്യത്തിൽ സംശയം വേണ്ട. നൈറ്റ് ലൈഫും അടിച്ചുപൊളിയും ഒന്നുമില്ലാതെ ഏഴുമണി കഴിയുമ്പോൾ ലൈറ്റ് അണയുന്ന തീര്‍ത്തും ഗ്രാമീണ പ്രദേശമണ് മേഘമല. അതുകൊണ്ടു തന്നെ ഇക്കാര്യങ്ങൾ അറിയാതെ വന്നാൽ മേഘമല യാത്ര വൻ നിരാശയായിരിക്കും നല്കുക. തീർത്തും ഗ്രാമീണ പ്രദേശമായ മേഘമലയിലേക്ക് നിങ്ങൾ ഒരിക്കലും ഒരടിച്ചുപൊളി മൂഡിൽ പോകരുത്.

ഈ പ്രദേശത്തിന്‍റെ ശാന്തതയും മനോഹാരിതയും ആസ്വദിക്കുക, ഇവിടേക്കുള്ള രസകരമായ റോഡ് ട്രിപ്പിൽ മാറിമാറി വരുന്ന കാഴ്ചയും കാലാവസ്ഥയും നേരിട്ടറിയുക എന്നിങ്ങനെയൊക്കെയുള്ള ലക്ഷ്യങ്ങൾ ആയിരിക്കണം മേഘമല യാത്രയില് നിങ്ങൾക്കുണ്ടായിരിക്കേണ്ടത്. അധികം ആളുകളോ ബഹളങ്ങളോ ഒന്നുമില്ലാത്ത, തിരക്ക് കണ്ടിട്ടുപോലുമില്ലാത്ത ഈ നാട് സഞ്ചാരികളിൽ നിന്ന് ആവശ്യപ്പെടുന്നതും ഈ ശാന്തത തന്നെയാണ്. താഴ്വാരത്തെ ചെക്ക് പോസ്റ്റിൽ നിന്നും യാത്ര തുടങ്ങിയാൽ പിന്നെ മുകളിലെത്തും വരെ കൂടുതലും വിജനമായ റോഡ് ആണ്. യാത്ര പ്ലാൻ ചെയ്യുമ്പോൾ രാത്രി മേഘമലയിൽ ചെലവഴിക്കുന്നില്ല എന്നാണെങ്കിൽ അതിരാവിലെ പോയി വൈകിട്ടോടെ തിരിച്ചിറങ്ങുന്ന വിധത്തിൽ വേണം പ്ലാൻ ചെയ്യാൻ. തിരിച്ചിറങ്ങുമ്പോൾ പോകുമ്പോൾ ചെയ്ത പോലെ തന്നെ ചെക്ക് പോസ്റ്റിൽ നിങ്ങളുടെ എക്സിറ്റ് രേഖപ്പെടുത്തണം. വൈകിട്ട് നാല് മണിക്കെങ്കിലും ഇറങ്ങിയാൽ മാത്രമേ അഞ്ചര-ആറ് മണിക്ക് ചെക്ക് പോസ്റ്റിൽ എത്താനാകൂ, അതുകൊണ്ട് ആവശ്യത്തിന് വെള്ളവും ഭക്ഷണവും കയ്യിൽ കരുതുക.

ഒരു രാത്രി മേഘമലയിൽ താമസിക്കുന്നുണ്ടെങ്കിൽ രാത്രി താമസത്തിനുള്ള സൗകര്യം മുൻകൂട്ടി ഏർപ്പെടുത്തുക. വളരെ പരിമിതമായ സൗകര്യങ്ങൾ മാത്രം ഉള്ളതിനാൽ ചിലപ്പോൾ മതിയായ സൗകര്യം ലഭിക്കാതെ പോയാക്കാം. ഹോട്ടലുകളും കുറവായതിമാൽ അത്യാവശ്യം ഭക്ഷണം കരുതുക. എന്തുതന്നെയായലും രാവിലെ കയറുന്നത് തന്നെയാണ് നല്ലത്. മേഘമലയിൽ ചെല്ലുമ്പോഴുള്ള കാഴ്ചകൾ ചിലപ്പോൾ പ്രതീക്ഷിക്കുന്ന പോലെ ആയിരിക്കില്ല. പ്രകൃതിയിൽ ശാന്തമായി സമയം ചെലവഴിക്കുക എന്ന ലക്ഷ്യത്തിൽ വന്നാലേ ഇവിടം ആസ്വദിക്കാന്‍ സാധിക്കൂ. ഹൈ വേവ്സ്, മേധമല തടാകം, മഹാരാജമേട് വ്യൂ പോയിൻറ് തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കാണാനുള്ളത്. വഴിയിൽ നിന്ന് കാണുന്നത് കൂടാതെ ഉള്ളിലേക്കും കുറേ കാഴ്ചകളുണ്ട്. ഉള്ളിലേക്കുള്ള സ്ഥലങ്ങളെല്ലാം ഓഫ് റോഡ് യാത്ര ആവശ്യമായതിനാൽ വണ്ടിയുടെ കണ്ടീഷൻ കൂടി പരിഗണിച്ചു വേണം യാത്ര ചെയ്യാൻ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...