ഗോതമ്പു വിളയുന്ന പാടങ്ങളും സുവർണ്ണ ക്ഷേത്രവും വാഗാ ബോർഡറും രുചിയേറിയ വിഭവങ്ങളും ചേരുന്നതാണ് മലയാളികള്‍ക്ക് പഞ്ചാബ്. ഡൽഹിയിലേക്കോ മണാലിയിലേക്കോ പോകുന്ന യാത്രയിൽ പഞ്ചാബു കൂടി കണ്ടുവരുന്ന രീതിയിലാണ് സഞ്ചാരികൾ പോകുന്നത്. എന്നാൽ മനസ്സിരുത്തി ഒരു യാത്ര പ്ലാൻ ചെയ്താൽ എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളാണ് പഞ്ചാബിലുള്ളത്. അങ്ങനെയെങ്കിൽ കേരളത്തിൽ നിന്ന് നേരിട്ട് പഞ്ചാബിലേക്ക് പോയാലോ?
അതെ ഡൽഹിയിലെത്തി അവിടുന്ന് പഞ്ചാബിലേക്ക് പോകുന്നതിനു പകരം ഇത്തവണ നമ്മൾ പരീക്ഷിക്കുന്നത് നേരിട്ട് പഞ്ചാബിലേക്ക് ഒരു യാത്രയാണ്. ഒരുപാട് പണമാകുമോ എന്നോർത്ത് പേടിക്കാതെ ചെലവ് ചുരുക്കി പോയി ഇവിടുത്തെ എല്ലാ കാഴ്ചകളും ഗ്രാമങ്ങളും അവിടുത്തെ ജീവിതവും ഒക്കെക്കണ്ട് വരാൻ പറ്റിയ ഒരു ട്രെയിൻ യാത്ര- കേരളത്തിൽ നിന്ന് പഞ്ചാബിലെ അമൃത്സറിലേക്ക് നേരിട്ട് ഒരു ട്രെയിൻ യാത്ര. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് പഞ്ചാബിലെ അമൃത്സറിലേക്ക് എല്ലാ ആഴ്ചയും പുറപ്പെടുന്ന കൊച്ചുവേളി- അമൃത്സർ സൂപ്പഫാസ്റ്റ് എക്സ്പ്രസിലാണ് യാത്ര. ചെലവ് കുറഞ്ഞ പഞ്ചാബ് യാത്ര സ്വപ്നം കാണുന്നവർക്ക് പോക്കറ്റിനൊരു തുളയിടാതെ പോയി വരുവാൻ ഇതിലും മികച്ചൊരു ഓപ്ഷനില്ല. ഈ ട്രെയിനിനെക്കുറിച്ചും അതിന്റെ യാത്ര, ടിക്കറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിശദമായി വായിക്കാം.
കേരളത്തിൽ നിന്നും പഞ്ചാബിലേക്ക് നേരത്തെ പറഞ്ഞതുപോലെ യാത്രകൾക്കും സ്ഥലം കാണലിനുമായി നേരിട്ട് പഞ്ചാബിലേക്ക് പോകുന്നവർ വളരെ കുറവാണ്. ഡൽഹിയിലെത്തിയാൽ എളുപ്പത്തിൽ പോകാൻ പറ്റിയ ഒരിടം എന്ന ലേബലിലാണ് പലപ്പോഴും പഞ്ചാബിലേക്ക് ആളുകൾ പോകുന്നത്. അതിൽത്തന്നെ അമൃത്സർ കണ്ട്, വാഗാ ബോർഡർ സന്ദർശിച്ച് വരുന്ന രീതിയിലാണ് യാത്രകളും ഡൽഹിയിൽ ചെന്നിട്ടുള്ള യാത്രകളേക്കാൾ കുറഞ്ഞ ചെലവിൽ കേരളത്തിൽനിന്നും പഞ്ചാബിലേക്ക് പോകാം.
കൊച്ചുവേളി- അമൃത്സർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
കൊച്ചുവേളിയിൽ നിന്ന് എല്ലാ ബുധനാഴ്ചയും പുലർച്ചെ 4.50 ന് കൊച്ചുവേളി- അമൃത്സർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12483) പുറപ്പെടും. പത്ത് സംസ്ഥാനങ്ങളും 28 സ്റ്റോപ്പുകളും പിന്നിട്ട് 3597 കിലോമീറ്ററാണ് ഈ ട്രെയിന്‍ ആകെ സഞ്ചരിക്കുന്നത്. മൂന്നു ദിവസം അതായത് 57 മണിക്കൂർ യാത്രയ്ക്കൊടുവിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ട്രെയിന്‍ അമൃത്സർ ജംങ്ഷനിൽ എത്തിച്ചേരും.
ആകെ 28 സ്റ്റോപ്പുകളില് 10 എണ്ണവും കേരളത്തിലാണ്. കൊച്ചുവേളി 04:50 am, കൊല്ലം ജംങ്ഷൻ 5.77 am, കായംകുളം ജംങ്ഷൻ- 6.23 am,ആലപ്പുഴ7.32 am, എറണാകുളം ജംങ്ഷൻ 9.35 am, തൃശൂർ, 11.07 am,ഷൊർണൂർ ജംങ്ഷൻ 12.15 pm, കോഴിക്കോട് 1.37 pm,കണ്ണൂർ 2.57 pm, കാസർകോഡ് 4.03 pm എന്നിങ്ങനെയാണ് സമയം. സ്ലീപ്പർ, എസി ത്രീ ടയർ, എസി ടൂ ടയർ, എസി ഫസറ്റ് ക്ലാസ് എന്നീ കോച്ചുകളാണ് ട്രെയിനിനുള്ളത്. കൊച്ചുവേളിയിൽ നിന്ന് അമൃത്സറിലേക്ക് സ്ലീപ്പർ ക്ലാസിൽ 1075 രൂപ, എസി ത്രീ ടയറിൽ 2745 രൂപ, എസി ടൂ ടയറിൽ 4045 രൂപ, ഫസ്റ്റ് എസിയിൽ 6935 രൂപ എന്നിങ്ങനെയാണ് നിരക്ക്.
അമൃത്സറിൽ കാണേണ്ട സ്ഥലങ്ങൾ സിക്ക് വിശ്വാസികളുടെ സുവർണ്ണ ക്ഷേത്രമാണ് അമൃത്സറിലെ ആദ്യ കാഴ്ച. റെയിൽവേ സ്റ്റേഷനിൽ നിന്നും സുവർണ്ണ ക്ഷേത്രത്തിലേക്ക് 2.4 കിലോമീറ്ററാണ് ദൂരം. ഹര്‍മന്ദിര്‍സാഹിബ് എന്നറിയപ്പെടുന്ന ഈ ക്ഷേത്രം സിക്ക് വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയം കൂടിയാണ്. അമൃതസരോവര്‍ തടാകത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാവിലെ 6.00 മണി മുതൽ രാത്രി 2.00 മണി വരെ സഞ്ചാരികൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാം.
പാർട്ടീഷൻ മ്യൂസിയം. അമൃത്സറിൽ കാണേണ്ട മറ്റൊരു പ്രധാന കാഴ്ചയാണ് ടൗൺ ഹാളിൽ സ്ഥിതി ചെയ്യുന്ന പാർട്ടീഷൻ മ്യൂസിയം. ഇന്ത്യ- പാക്കിസ്ഥാൻ} വിഭജനത്തിലേക്ക് നയിച്ച കലാപത്തിന്‍റെ ചരിത്രവും അറിവുകളും ഇവിടെ നിന്നു ലഭിക്കും. ജാലിയൻ വാലാബാഗ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഇവിടേക്ക് 1.9 കിലോമീറ്ററാണ് ദൂരം. ജാലിയൻ വാലാബാഗ് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഉജ്വലമായ അടയാളങ്ങളിലൊന്നാണ് ജാലിയൻ വാലാബാഗ്. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തം പുരണ്ട സംഭവങ്ങളിലൊന്നായ ഈ കൂട്ടക്കൊല 1919 ഏപ്രിൽ 13നാണ് നടന്നത്. അമൃത്സറിൽ നിന്ന് ജാലിയൻ വാലാബാഗിലേക്ക് 2.8 കിലോമീറ്ററാണ് ദൂരം.
വാഗാ ബോർഡറിലേക്ക് ഇന്ത്യയും പാക്കിസ്ഥാനും അതിർത്തി പങ്കിടുന്ന വാഗാ ബോർഡറിലേക്ക് കൂടി പോയാലേ പഞ്ചാബ് യാത്ര പൂർത്തിയാകൂ. പഞ്ചാബിലെ അമൃത്സറിനും പാക്കിസ്ഥാനിലെ ലാഹോറിനും ഇടയിലുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലാണ് വാഗാ അതിര്‍ത്തിയുള്ളത്. അമൃത്സർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 30 കിലോമീറ്റർ ദൂരമുണ്ട്. ക്യാബുകൾ ഇവിടേക്ക് സർവീസ് നടത്തുന്നു. അമൃത്സറില്‍ നിന്ന് തിരികെ കേരളത്തിലേക്ക് അമൃത്സറില്‍ നിന്ന് തിരികെ കേരളത്തിലേക്ക് എല്ലാ ഞായറാഴ്ചയും ആണ് ASR KCVL SF EXP (12484) ന്റെ മടക്ക യാത്ര. ഞായറാഴ്ച പുലർച്ചെ 5.55ന് പുറപ്പെടുന്ന ട്രെയിൻ 56 മണിക്കൂർ 35 മിനിറ്റ് യാത്ര ചെയ്ത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കൊച്ചുവേളിയിലെത്തും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033