ട്രെയിനിൽ യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുമ്പോൾ തന്നെ ഉറപ്പാക്കേണ്ട ഒന്നാണ് നമ്മുടെ സീറ്റ്. കൃത്യ സമയത്ത് ബുക്ക് ചെയ്തില്ലെങ്കിൽ പിന്നെ സീറ്റേ കിട്ടാതെ വരുന്ന അവസ്ഥ നമുക്കുതന്നെ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഉത്സവ സീസൺ ഒക്കെയാണെങ്കിൽ കൂടുതലൊന്നും പറയേണ്ട. ചിലപ്പോൾ ബുക്കിങ് ആരംഭിക്കുമ്പോൾ തന്നെ ടിക്കറ്റ് തീരുന്ന സന്ദർഭവും ഉണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള അവസരങ്ങളിൽ യാത്ര ഒഴിവാക്കാനാവാതെ വന്നാൽ എന്തായിരിക്കും ചെയ്യുക. യാത്ര പോകേണ്ട ട്രെയിനിലെ ടിടിഇയുടെ അടുത്ത് പോയി സീറ്റുകൾ ഒഴിവുണ്ടോ എന്ന് നമ്മൾ ചിലപ്പോൾ അന്വേഷിക്കും.
അപൂർവ്വം ചിലരാവട്ടെ ടിക്കറ്റില്ലാതെ, അല്ലെങ്കിൽ കൺഫോം ആയില്ലെങ്കിലും വണ്ടിയിൽ കയറി ടിടി വരുമ്പോൾ അദ്ദേഹത്തോട് അന്വേഷിച്ച് അധികം പൈസ നല്കി സീറ്റ് ഉറപ്പാക്കും. ഇതൊന്നുമല്ലാതെ യാത്ര പുറപ്പെട്ട ട്രെയിനിൽ സീറ്റ് ബാക്കിയുണ്ടോ എന്ന് ഒരു വിധം കൃത്യമായി അറിയാൻ സാധിച്ചാലോ.. ആശ്വാസം അല്ലേ.. യാത്ര പുറപ്പെടാനായി ഒരുങ്ങി, അവസാന ചാർട്ട് തയ്യാറാക്കിയ ട്രെയിനിൽ സീറ്റുകൾ ബാക്കിയുണ്ടോ, കയറിയാൽ കിട്ടാൻ വഴിയുണ്ടോ എന്ന് ട്രെയിനിൽ കയറുന്നതിനു മുൻപേ അറിഞ്ഞാൽ പിന്നെ ധൈര്യമായി പോകാമല്ലേ. ഇതിനായി റെയിൽവേയുടെ തന്നെ ഒരു എളുപ്പവഴിയുണ്ട്. ടിടി വരാൻ കാത്തുനിൽക്കാതെ കയ്യിലെ സ്മാർട് ഫോൺ ഉപയോഗിച്ച് സീറ്റ് കണ്ടുപിടിക്കാം. ഐആർസിടിസി ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും ചെയ്യാമെന്നതിനാൽ ആർക്കും നോക്കുകയും ചെയ്യാം.
ഐആര്‍സിടിസി ആപ്പ് വഴി ട്രെയിനിലെ ഒഴിവുള്ള സീറ്റുകള്‍ കാണാൻ
നിങ്ങളുടെ മൊബൈൽ ഫോണിൽ ഐആർസിടിസിയുടെ ആപ്പ് തുറക്കുക. അതിൽ നിങ്ങൾക്ക് ആദ്യം തന്നെ ട്രെയിൻ എന്ന ചിഹ്നം കാണാം. അതിൽ ക്ലിക്ക് ചെയ്താൽ ബുക്ക് ട്രെയിൻ, മൈ ബുക്കിങ്, പിഎൻആർ എൻക്വയറി, ലാസ്റ്റ് ട്രാൻസാക്ഷൻ എന്നിങ്ങനെ 14 ചിഹ്നങ്ങൾ കാണാം. ഇതിൽ ചാർട്ട് വേക്കൻസി എന്നതിൽ ക്ലിക്ക് ചെയ്യുക. അത് തുറക്കുന്നത് റിസർവേഷൻ ചാർട്ടിന്‍റെ പേജിലേക്കാണ്. ഇതിൽ നിങ്ങൾക്കു പോകേണ്ട ട്രെയിനിന്‍റെ പേര് അല്ലെങ്കിൽ ട്രെയിൻ നമ്പർ തിയതി, എന്നിവ കൊടുത്ത് ഗെറ്റ് ട്രെയിൻ ചാർട്ട് എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങൾ കൊടുത്ത ട്രെയിനിൽ ചാർട്ട് തയ്യാറാക്കിയ ശേഷം ഒഴിവു വന്ന സീറ്റുകളുടെ എണ്ണം കാണാം. ഏകദേശം എത്ര സീറ്റ് ലഭ്യമാണെന്നു മനസ്സിലാക്കിയാൽ അതിനനുസരിച്ച് നിങ്ങൾക്ക് ടിടിയോട് സംസാരിക്കാം.
ഐആര്‍സിടിസി സൈറ്റ് വഴി ട്രെയിനിലെ ഒഴിവുള്ള സീറ്റുകള്‍ കാണാൻ
ഇതേ രീതിയിൽ ഐആര്‍സിടിസി വെബ്സൈറ്റ് വഴിയും നിങ്ങൾക്ക് ഒഴിവുള്ള സീറ്റുകൾ കാണാം. ഇതിനായി സൈറ്റ് തുറക്കുമ്പോൾ കാണുന്ന ടിക്കറ്റ് കോളത്തിൽ ചാര്‍ട്‌സ്/വേക്കന്‍സി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. അപ്പോൾ വരുന്ന റിസർവേഷൻ ചാർട്ടിൽ ഇതിൽ ആദ്യം നിങ്ങൾക്കു പോകേണ്ട ട്രെയിനിന്‍റെ പേര് അല്ലെങ്കിൽ ട്രെയിൻ നമ്പർ തിയതി, എന്നിവയും അടുത്ത കോളത്തിൽ കയറുന്ന സ്റ്റേഷൻ ഏതാണോ അതും കൊടുക്കുക. താഴെയുള്ള ഗെറ്റ് ട്രെയ്ന്‍ ചാര്‍ട്ട് എന്നതിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്കാവശ്യമായ വിവരം ലഭിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.