തത്കാൽ ട്രെയിൻ ടിക്കറ്റിനെക്കുറിച്ച് നമുക്കറിയാം. അവസാന നിമിഷം ട്രെയിന് ടിക്കറ്റിനായി നെട്ടോട്ടമോടുന്നവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ തത്കാൽ സംവിധാനം സഹായിക്കുന്നു. എന്നാൽ ഇതേപോലൊരു തത്കാൽ പാസ്പോർട്ടിനുള്ള കാര്യം അറിയാമോ ? വളരെ അത്യാവശ്യമായി പാസ്പോർട്ട് ആവശ്യമായി വരുമ്പോൾ നീണ്ട കാത്തിരിപ്പോ പ്രോസസിങ് സമയമോ ഇല്ലാതെ പാസ്പോർട്ട് കയ്യിലെത്താൻ സഹായിക്കുന്ന സംവിധാനമാണിത്. സാധാരണ പാസ്പോർട്ടിന് അപേക്ഷിച്ചു കഴിയുമ്പോൾ ഏറ്റവും കുറഞ്ഞത് ഒന്നോ രണ്ടോ ആഴ്ചകൾ കാത്തിരിക്കേണ്ടി വരുമ്പോൾ തത്കാൽ സ്കീം വഴി അപേക്ഷിച്ചാൽ ചുരുക്കം ദിവസങ്ങൾക്കുള്ളിൽ പാസ്പോർട്ട് വീട്ടിലെത്തും. എന്നാൽ ഇതിനുള്ള അപേക്ഷയും നിബന്ധനകളും നിങ്ങൾ നേരത്തെതന്നെ അറിഞ്ഞിരിക്കണം. തത്കാൽ പാസ്പോർട്ടിന് ആർക്കൊക്കെ അപേക്ഷിക്കാം പ്രത്യേക നിബന്ധനകളോടു കൂടി മാത്രമേ തത്കാൽ പാസ്പോർട്ടിന് അപേക്ഷിക്കാൻ സാധിക്കൂ. മാത്രമല്ല, നിങ്ങളുടെ അപേക്ഷയിൽ എന്തുതീരുമാനം എടുക്കണം എന്നതിന്റെ അവസാന തീരുമാനം പാസ്പോർട്ട് ഓഫീസിന് ആയിരിക്കും.
തത്കാൽ പാസ്പോർട്ടിന് അപേക്ഷിക്കാൻ അർഹതയില്ലാത്തവർ
1. പേരിൽ വലിയ മാറ്റം ഉള്ളവർ
2. റീജിയണൽ പാസ്പോർട്ട് ഓഫീസിന്‍റെ അധികാരപരിധിക്ക് പുറത്ത് നിലവിലെ വിലാസമുള്ളവർ
3.സർക്കാർ ചെലവിൽ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വന്നവർ
4.ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ടവർ
5.എമർജൻസി സർട്ടിഫിക്കറ്റിൽ യാത്ര ചെയ്തവർ
6.നാഗ വംശജർ
7.ജമ്മു ആൻഡ് കാശ്മീർ വംശജർ, 18 വയസ്സിൽ താഴെയുള്ളവർ
8.സെക്ഷൻ 6(2)(ഇ) അല്ലെങ്കിൽ 6(2)(എഫ്) (ക്രിമിനൽ കോടതി കേസുകളുമായി ബന്ധപ്പെട്ട) കേസുകളുള്ളവര്
9.പ്രതികൂലമായ പോലീസ് റിപ്പോർട്ട് ഉള്ളവർ
10.പ്രതികൂലമായ പോലീസ് റിപ്പോർട്ട് ഉള്ളവർ
11. നിരീക്ഷണ പട്ടികയിൽ ഉൾപ്പെട്ടവർ, അല്ലെങ്കിൽ സ്ഥിരമായി പാസ്‌പോർട്ട് നഷ്ടപ്പെട്ടവർ അല്ലെങ്കിൽ മുമ്പ് വ്യാജ പാസ്‌പോർട്ടിൽ യാത്ര ചെയ്തവർ എന്നിവർക്ക് തത്കാൽ പാസ്പോർട്ടിന് അപേക്ഷിക്കുവാൻ സാധിക്കില്ല.
എങ്ങനെ തത്കാൽ പാസ്പോർട്ടിന് അപേക്ഷിക്കാം
സ്റ്റെപ്പ് 1 – പാസ്പോർട്ട് സേവയുടെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്യുക.
സ്റ്റെപ്പ് 2 – നിങ്ങളുടെ ഐഡിയും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യുക
സ്റ്റെപ്പ് 3 – ഇവിടെ നിങ്ങൾക്ക് ഫ്രഷ്, റീ-ഇഷ്യൂ എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ കാണാം. പുതിയ പാസ്പോർട്ട് എടുക്കുന്നവർ ഫ്രഷും പഴയ പാസ്പോർട്ട് പുതുക്കുന്നവർ റീ ഇഷ്യൂവും തിരഞ്ഞെടുക്കാം. അതിനു ശേഷം താഴ വരുന്ന ഓപ്ഷനിൽ നിന്ന് തത്കാൽ തിരഞ്ഞെടുക്കുക.
സ്റ്റെപ്പ് 4 – അതിനു ശേഷം ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ഓൺലൈൻ ആയി സമർപ്പിക്കുക.
സ്റ്റെപ്പ് 5 – ആവശ്യമായ തുകയടയ്ക്കുക നിങ്ങൾ ഓൺലൈൻ ആയി പൈസ അടച്ചതിന്‍റെ റസീറ്റ് ഡൗൺലോഡ് ചെയ്തു സൂക്ഷിക്കുക.
സ്റ്റെപ്പ് 6 – അതിനുശേഷം അനുയോജ്യമായ തിയതി തെരഞ്ഞെടുത്ത് അടുത്തുള്ള പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ അപ്പോയ്ന്റ്മെന്‍റ് ബുക്ക് ചെയ്യാം.