Monday, May 20, 2024 3:15 pm

കണ്ടു തീർക്കാം നാല് ദിവസത്തിൽ, കോഴിക്കോട് – ഗോവ യാത്രാ പ്ലാന്‍ ഇതാ

For full experience, Download our mobile application:
Get it on Google Play

കേരളത്തിൽ നിന്നും യാത്രകള്‍ പ്ലാൻ ചെയ്യുമ്പോൾ ഏറ്റവുമാദ്യം മനസ്സിലെത്തുന്ന സ്ഥലങ്ങളിലൊന്നാണ് ഗോവ. അടിച്ചു പൊളിച്ച് തകർത്ത് വരാൻ ഗോവയാണ് ഏറ്റവും അടുത്തുള്ളതും. ബീച്ച് മാത്രമല്ല ഇവിടുത്തെ നൈറ്റ് ലൈഫും പാര്‍ട്ടികളും ബീച്ചും പിന്നെ കൂട്ടുകാരും കൂടിയാകുമ്പോൾ എന്തുവില കൊടുത്തും പോകാൻ ആളുകൾ തയ്യാറാണ്. ഇതാ കോഴിക്കോട് നിന്നും ഗോവയിലേക്ക് എങ്ങനെ ഒറ്റ ദിവസത്തിൽ പോകാമെന്നും ഒപ്പം രണ്ടുമൂന്ന് ദിവസം എങ്ങനെ ഗോവയില്‍ ചെലവഴിക്കാമെന്നും നോക്കാം. കടൽത്തീരങ്ങളും പ്രകൃതിഭംഗിയും കണ്ട് റോഡ് വഴി പോകുന്ന യാത്ര വന്‍ രസമാണെങ്കിലും കോഴിക്കോട് നിന്നും ഗോവയിലേക്ക് ട്രെയിൻ വഴിയുള്ള യാത്രയാണ് നമ്മൾ പ്ലാൻ ചെയ്യുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പുലർച്ചെ കയറി ഉച്ചയോടെ ഗോവ റെയില്‍വേ സ്റ്റേഷനിൽ എത്തുന്ന വിധത്തിലാണ് ഈ യാത്ര.

കോഴിക്കോട് – മംഗലാപുരം
ആദ്യം കോഴിക്കോട് നിന്ന് മംഗലാപുരം വന്ന് അവിടുന്ന് വന്ദേ ഭാരത് ട്രെയിനിൽ ഗോവിലേക്ക് പോവുകയാണ് ചെയ്യുന്നത്. മംഗലാപുരം – ഗോവ വന്ദേ ഭാരത് പുറപ്പെടുന്ന എട്ട് മണിയോടെ മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുക എന്നതാണ് ആദ്യ ടാസ്ക്. കോഴിക്കോട് – മംഗലാപുരം റൂട്ടിൽ നിരവധി ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും നമ്മൾ തിരഞ്ഞെടുക്കുന്നത് ചെന്നൈ-കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് എക്സ്‌ പ്രസ് 12685 ട്രെയിനാണ്. പുലർച്ചെ 3.07 മണിക്ക് കോഴിക്കോട് നിന്നെടുത്ത് രാവിലെ 7.20 മണിക്ക് ഇത് മംഗലാപുരത്തെത്തും. മംഗലാപുരത്തെത്തി ഒന്നു ഫ്രഷ് ആയി ഒരു ചായ കുടിച്ച് കഴിയുമ്പോഴേക്കും വന്ദേ ഭാരത് പുറപ്പെടാൻ തയ്യാറായിട്ടുണ്ടാവും. മംഗലാപുരം-ഗോവ വന്ദേ ഭാരത് (20646) രാവിലെ 8.30ന് മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട് 1.15ന് മഡ്ഗാവോണിൽ എത്തിച്ചേരും. ഉഡുപ്പി, കർവർ എന്നീ രണ്ട് സ്റ്റോപ്പുകളിൽ നിർത്തി ആകെ നാല് മണിക്കൂർ 45 മിനിറ്റാണ് യാത്രാ സമയം. എസി ചെയർ കാറിൽ 1330 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2350 രൂപയുമാണ് നിരക്ക്.

ഗോവയിൽ കറങ്ങാം
ഗോവയിൽ വന്ന സ്ഥിതിക്ക് ഒരു നാല് ദിവസം ഗോവ കണ്ടാലോ. വെറുതേയല്ല ഗോവയുടെ ചരിത്രവും സംസ്കാരവും പൈതൃകവു തേടി പ്രധാന ഇടങ്ങളൊക്കെ സന്ദര്‍ശിച്ച് പോകുന്ന ഒരു യാത്ര. ഒന്നാം ദിവസം ഓൾഡ് ഗോവയാണ് കാണേണ്ടത്. ഒരു സ്കൂട്ടർ വാടകയ്ക്ക് എടുത്താല്‍ യാത്ര കൂടുതൽ എളുപ്പമാക്കാം. ഓൾഡ് ഗോവയിൽ സെൻറ് ഫ്രാൻസിസ് അസ്സീസിയിലെ ബസിലിക്ക ഓഫ് ബോം ജീസസ്, സെ കത്തീഡ്രൽ, മ്യൂസിയം ഓഫ് ക്രിസ്ത്യൻ ആർട്ട് എന്നിവയണ് കാണേണ്ട പ്രധാന സ്ഥലങ്ങൾ. രണ്ടാമത്തെ ദിവസം നോർത്ത് ഗോവയാണ് ലിസ്റ്റിലുള്ളത്. ലിറ്റിൽ വാഗേറ്റർ, ചപ്പോര കോട്ടന്‍ വടക്കൻ ഗോവയിലെ കൊഹിബ, അഞ്ജുന ഫ്ലീ മാർക്കറ്റ് എന്നിവിടങ്ങൾ കണ്ടു കഴിയുമ്പോഴേയ്ക്കും രണ്ടാം ദിവസം തീരും. മൂന്നാം ദിനം ഡോണ പോള ബീച്ച്, മിരാമര്‌ ബീച്ച്, പനാജി മാർക്കറ്റ്, ഫ്ലോട്ടിങ് കസിനോ തുടങ്ങിയവയും കാണാം. നാലാം ദിവസം സൗത്ത് ഗോവയാണ്. സലാലിം അണക്കെട്ട്, കാബോ ഡി രാമ കോട്ട, സെന്‍റ് അന്റോണിയോ പള്ളി, പാലോലം ബീച്ച് എന്നിവ സന്ദർശിക്കാം. തിരികെ മംഗലാപുരം വരെ വന്ദേ ഭാരതിന് വന്ന് അവിടുന്ന് കോഴിക്കോടിന് സാധാരണ ട്രെയിനിന് വരാം. അല്ലെങ്കിൽ മഡ്ഗാവോണിൽ നിന്നും കോഴിക്കോടേയ്ക്ക് നേരിട്ടുള്ള ട്രെയിൻ സർവീസുകളും പ്രയോജനപ്പെടുത്താം. ഗോ-മംഗലാപുരം വന്ദേ ഭാരത് 20645 ട്രെയിനിനാണ് വരുന്നതെങ്കിൽ അത് വൈകിട്ട് 6.10ന് മഡ്ഗാവോണിൽ നിന്നെടുത്ത് 10.45ന് മംഗലാപുരത്തെത്തും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് ; പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

0
കൊച്ചി : പന്തിരങ്കാവ് ഗാർഹിക പീഢനക്കേസിൽ പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി...

കനത്ത മഴ, റോഡിലെ കുഴി, വെള്ളക്കെട്ട് : പ്രതികരിക്കാതെ മേയർ ആര്യ രാജേന്ദ്രൻ

0
തിരുവനന്തപുരം : കനത്ത മഴയില്‍ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി....

‘ഈ നിമിഷത്തിനു വേണ്ടിയാണ് കാത്തിരുന്നത്, വേഗം വിധി നടപ്പാക്കണം’ ; പെരുമ്പാവൂര്‍ വധക്കേസിൽ ഇരയുടെ...

0
കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ...

പന്നിവിഴ ചിറവയല്‍ ഏലായിലേക്ക്‌ മാലിന്യം ഒഴുകിയെത്തുന്നു ; മൂക്ക്‌ പൊത്തി നാട്ടുകാര്‍

0
അടൂര്‍ : നഗരസഭ പത്താം വാര്‍ഡില്‍പെട്ട പന്നിവിഴ ചിറവയല്‍ ഏലായിലേക്ക്‌ മാലിന്യം...